ഛോട്ടാ മുംബൈ തമിഴിലേക്ക്
തമിഴ് പ്രേക്ഷകര്‍ക്കും വിളന്പാവുന്ന മസാല ചേരുവകളുള്ളതാണെന്നു തോന്നിയാല്‍ മലയാളത്തിലെ ഏത് ചിത്രത്തിന്റെയും കോപ്പി റൈറ്റ് ലക്ഷങ്ങള്‍ വിലയിട്ട് കൊത്തിക്കൊണ്ടുപോവാന്‍ തമിഴില്‍ നിര്‍മാതാക്കളുണ്ട്. മലയാളത്തില്‍ സിനിമയിറങ്ങി ഒരു മാസം പോലും കഴിയും മുന്പ് അവര്‍ അത്തരം ചിത്രങ്ങളുടെ കോപ്പി റൈറ്റ് സ്വന്തമാക്കുകയും ചെയ്യും.
വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, ഫ്രണ്ട്‌സ്, തൊമ്മനും മക്കളും, കുഞ്ഞിക്കൂനന്‍ തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളുടെയൊക്കെ റീമേക്കുകള്‍ തമിഴിലും വന്‍വിജയമായിട്ടുണ്ട്. ചാന്തുപൊട്ട്, ഉദയനാണ് താരം തുടങ്ങിയ ചിത്രങ്ങളുടെ റീമേക്ക് അനിശ്ചിതത്വത്തിലാണെങ്കിലും അവയുടെ കോപ്പി റൈറ്റും ലക്ഷങ്ങള്‍ കൊടുത്ത് വളരെ നേരത്തെ നിര്‍മാതക്കള്‍ സ്വന്തമാക്കിയിരുന്നു.
വിഷുച്ചിത്രമായി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈയുടെ കോപ്പിറൈറ്റ് തമിഴ് റീമേക്കിനായി നിര്‍മാതാക്കള്‍ വാങ്ങിക്കഴിഞ്ഞു. ആദ്യന്തം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്‌നറെന്ന നിലയില്‍ ഛോട്ടാ മുംബൈയുടെ കഥക്ക് തമിഴിലും വിജയസാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ചിത്രം റിലീസ് ചെയ്‌ത് ഒരു മാസമാവും മുന്പേ കോപ്പി റൈറ്റ് തമിഴിലെ നിര്‍മാതാക്കള്‍ സ്വന്തമാക്കിയിരിക്കുന്നത്.
വിജയ് ആണ് ഛോട്ടാ മുംബൈയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴ് റീമേക്കില്‍ അഭിനയിക്കുന്നത്. വിജയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരി തെലുങ്കിലെ ഒരു ചിത്രത്തിന്റെ റീമേക്കാണ്.


Click it and Unblock the Notifications