ലാലിന് മുന്‍തൂക്കം നഷ്ടമായോ?

By Staff

ഈ വര്‍ഷം ഇതുവരെ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത്‌‌ ഒരു ചിത്രം മാത്രം. അതേ സമയം കഴിഞ്ഞ നാല്‌ മാസത്തിനുള്ളില്‍ മമ്മൂട്ടിയുടെയും ദിലീപിന്റെയും മൂന്ന്‌ ചിത്രങ്ങള്‍ പുറത്തിറങ്ങി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആറ്‌ ചിത്രങ്ങളില്‍ മിക്കതും വിജയമാക്കി മാറ്റിയ മോഹന്‍ലാലിന്റെ ഡിസംബറില്‍ റിലീസ്‌ ചെയ്‌ത ബാബാ കല്യാണിക്കു ശേഷം ഏപ്രിലിലാണ്‌ ഛോട്ടാ മുംബൈ പുറത്തിറങ്ങുന്നത്‌. ജനവരി, ഫിബ്രവരി, മാര്‍ച്ച്‌ മാസങ്ങളില്‍ മോഹന്‍ലാലിന്റെ ഒരു ചിത്രവും റിലീസ്‌ ചെയ്‌തില്ല.

അതേ സമയം മമ്മൂട്ടിയും ദിലീപും ഈ വര്‍ഷം ഇതുവരെ മൂന്ന്‌ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിച്ചു. മമ്മൂട്ടിയുടെ കയ്യൊപ്പ്‌, മായാവി, ബിഗ്‌ ബി എന്നിവയാണ്‌ ഈ വര്‍ഷം റിലീസ്‌ ചെയ്‌ത ചിത്രങ്ങള്‍. കയ്യൊപ്പും മായാവിയും ജനവരിയിലെത്തിയപ്പോള്‍ ഏപ്രിലില്‍ വിഷുചിത്രമായാണ്‌ ബിഗ്‌ ബിയെത്തിയത്‌.

2006ല്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ അല്‌പം പിന്നിലായിപ്പോയ ദിലീപിന്‌ ഈ വര്‍ഷം ആ കുറവ്‌ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ദിലീപിന്റെ ഇന്‍സ്‌പെക്ടര്‍ ഗരുഡ്‌, സ്‌പീഡ്‌ ട്രാക്ക്‌, വിനോദയാത്ര എന്നീ ചിത്രങ്ങളാണ്‌ ഈ വര്‍ഷം റിലീസ്‌ ചെയ്‌തത്‌.

മോഹന്‍ലാലിന്റെ ഒരു ചിത്രം മാത്രമേ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റ്‌ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു. എന്നാല്‍ മൂന്ന്‌ ചിത്രങ്ങളില്‍ രണ്ട്‌ ഹിറ്റുകളുമായി വിജയങ്ങളുടെ കാര്യത്തിലും മമ്മൂട്ടിയാണ്‌ മുന്നില്‍.

മമ്മൂട്ടിയുടെ മായാവിയാണ്‌ ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്‌. ഏപ്രിലില്‍ വിഷുചിത്രങ്ങള്‍ റിലീസ്‌ ചെയ്യുന്നതു വരെ മിക്ക റിലീസിംഗ്‌ കേന്ദ്രങ്ങളിലും മായാവി പ്രദര്‍ശനം തുടര്‍ന്നു. ഓഫ്‌ ബീറ്റ്‌ ചിത്രമായ കയ്യൊപ്പ്‌ വിജയമായില്ലെങ്കിലും വിഷുചിത്രമായെത്തിയ ബിഗ്‌ ബി ഛോട്ടാ മുംബൈ പോലെ നിറഞ്ഞ സദസില്‍ ഹിറ്റ്‌ ചിത്രമെന്ന നിലയില്‍ പ്രദര്‍ശനം തുടരുകയാണ്‌. ഛോട്ടാ മുംബൈയും ബിഗ്‌ ബിയും സൂപ്പര്‍ഹിറ്റാവുമോയെന്ന്‌ തീരുമാനിക്കപ്പെടേണ്ടത്‌ ഇനിയുള്ള ദിവസങ്ങളിലെ കളക്ഷന്‍ അനുസരിച്ചാണ്‌.

ഇന്‍സ്‌പെക്ടര്‍ ഗരുഡും സ്‌പീഡ്‌ ട്രാക്കും വിജയമായില്ലെങ്കിലും വിനോദയാത്ര ദിലീപിന്‌ വലിയ ആശ്വാസമായിട്ടുണ്ട്‌. വിഷു ചിത്രങ്ങളില്‍ വിനോദയാത്രയും മികച്ച ബോക്‌സോഫീസ്‌ പ്രകടനമാണ്‌ നടത്തുന്നത്‌.

സൂപ്പര്‍താര പോരാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെട്ടോ? മോഹന്‍ലാലിന്റെ റിലീസിംഗിന്‌ ഒരുങ്ങിയിരിക്കുന്ന രണ്ട്‌ ചിത്രങ്ങള്‍ എന്ന്‌ തിയേറ്ററുകളിലെത്തുമെന്ന്‌ പോലും വ്യക്തമല്ല. ഓഫ്‌ ബീറ്റ്‌ ചിത്രങ്ങളായ ആകാശഗോപുരം, പരദേശി എന്നിവയുടെ റിലീസിംഗ്‌ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന റാഫി മെക്കാര്‍ട്ടിന്റെ ഹലോക്കു മുന്പ് ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുമോയെന്നും വ്യക്തമല്ല.

അതേ സമയം ശ്യാമപ്രസാദിന്‍്‌റെ ഒരേ കടല്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടി വന്ദേമാതരം, മിഷന്‍ 90 ഡേയ്‌സ്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ്‌. കഴിഞ്ഞ വര്‍ഷത്തെ പോലെ 2007ലും ഏഴ്‌ ചിത്രങ്ങളെങ്കിലും മമ്മൂട്ടിയുടേതായി പുറത്തിറങ്ങുമെന്ന്‌ അദ്ദേഹത്തിന്റെ പ്രൊജക്ടുകളുടെ സ്വഭാവം വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X