വല്യേട്ടനും മിഷന്‍ 90 ഡേയ്‌സും

By Staff

നരസിംഹം അതുവരെയുള്ള എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായപ്പോള്‍ മോഹന്‍ലാലിന്റെ താരപ്രൗഢി ഒരുപാടങ്ങ്‌ ഉയര്‍ന്നു. മലയാളത്തിലെ ഏറ്റവും വിലയേറിയ താരത്തിന്‌ മെഗാസ്റ്റാര്‍ പരിവേഷത്തിന്റെ അമാനുഷിക വലയം തലക്ക്‌ ചുറ്റും കല്‌പിച്ചുകിട്ടി.

താരമൂല്യത്തില്‍ താരതമ്യമില്ലാത്ത ഉയരത്തിലാണ്‌ നരസിഹ വിജയം മോഹന്‍ലാലിനെ കൊണ്ടുചെന്നെത്തിച്ചത്‌. ഒരു നടന്റെ താരമൂല്യം ഒരു ചിത്രം കൊണ്ട്‌ എത്രത്തോളം ഉയര്‍ത്താമെന്നതിന്‌ ഷാജി കൈലാസ്‌ പുതിയൊരു രീതി ചമക്കുകയായിരുന്നു. മോഹന്‍ലാലിന്‌ ഒരു ചിത്രം കൊണ്ട്‌ ഷാജി കൈലാസ്‌ നല്‍കിയ പരിവേഷം മമ്മൂട്ടിക്കും സൃഷ്ടിച്ചുനല്‍കുന്നതിനായുള്ള ശ്രമം വല്യേട്ടനില്‍ കണ്ടു. നരസിംഹത്തില്‍ മോഹന്‍ലാല്‍ ആടിത്തിമര്‍ത്തതിന്‌ സമാനമായതൊക്കെ വല്യേട്ടനില്‍ മമ്മൂട്ടിയും ചെയ്‌തു. വല്യേട്ടന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ സൂപ്പര്‍താര മത്സരത്തില്‍ മമ്മൂുട്ടിക്ക്‌ ഒരു ബാലന്‍സിംഗ്‌ വരുത്താനായി.

കഴിഞ്ഞ വര്‍ഷം ക്ലാസ്‌മേറ്റ്‌സ്‌ നേടിയ അത്ഭുതവിജയം കഴിഞ്ഞാല്‍ വിജയനിരയില്‍ രണ്ടാം സ്ഥാന മേജര്‍ രവി സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം കീര്‍ത്തിചക്രയ്‌ക്കായിരുന്നു. ഒരു സൈനിക ഓപ്പറേഷന്റെ കഥ പറയുന്ന കീര്‍ത്തിചക്രയിലെ സംവിധാന മികവും മോഹന്‍ലാലിന്റെ അഭിനയപാടവവും ചിത്രത്തെ വന്‍വിജയമാക്കി. സൈനിക ഓഫീസറായി വ്യത്യസ്‌തമായ ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്റെ വേഷം പ്രേക്ഷകര്‍ സ്വീകരിച്ചു.

മലയാളത്തില്‍ സൈനിക വേഷങ്ങള്‍ കൂടുതലായി ചെയ്‌ത്‌ വിജയിപ്പിച്ച നടന്‍ മമ്മൂട്ടിയാണ്‌. കീര്‍ത്തിചക്ര മോഹന്‍ലാലിന്‌ നേടിക്കൊടുത്ത വിജയത്തെ തുടര്‍ന്ന്‌ മമ്മൂട്ടിയും സമാനമായ ഒരു വേഷം ചെയ്യുന്നു. മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ കമാന്റോ ഓഫീസറുടെ വേഷം. കീര്‍ത്തിചക്ര പോലെ ഒരു ഓപ്പറേഷന്റെ കഥ പറയുന്ന ചിത്രം.

നരസിംഹത്തിനു ശേഷം വല്യേട്ടന്‍ ഉണ്ടായതു പോലെ കീര്‍ത്തിചക്രയ്‌ക്കു ശേഷം മിഷന്‍ 90 ഡേയ്‌സ്‌. കീര്‍ത്തിചക്ര പോലൊരു വിജയം തന്നെയാണ്‌ മമ്മൂട്ടി ഇത്തവണയും ലക്ഷ്യമിടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X