TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജയറാമിന്റെ നോവല്‍; സദയുടേയും
തമിഴിലെ ഗ്ലാമര്‍ താരമായ സദ മലയാളത്തില്‍ ആദ്യമായി നായികാവേഷമണിയുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന് ആദ്യമായി സംവിധാനം ചെയ്യുന്ന നോവല്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് സദ.
പ്രശസ്ത എഴുത്തുകാരനായ സേതുനാഥായി ജയറാം അഭിനയിക്കുന്പോള്‍ ഗായികയായ പ്രിയനന്ദിനി എന്ന കഥാപാത്രത്തെയാണ് സദ അവതരിപ്പിക്കുന്നത്.
പ്രിയനന്ദിനിയുടെ പാട്ടുകളാണ് സേതുനാഥിനെ അവളിലേക്ക് അടുപ്പിച്ചത്. അവളുടെ പാട്ടുകള്‍ അയാളുടെ സര്ഗാത്മകതക്ക് ഊര്‍ജം പകര്‍ന്നു. ഇരുവരുടെയും പ്രണയം ആഴമേറിയതായിരുന്നു. ഒരു നോവലില്‍ കാണുന്നതു പോലുള്ള പ്രണയം എഴുത്തുകാരനായ സേതുനാഥ് ജീവിതത്തിലും അനുഭവിക്കുകയായിരുന്നു.
പ്രിയനന്ദിനിയുടെയും സേതുനാഥിന്റെയും പ്രണയത്തിന്റെ കഥ പറയുന്ന നോവല്‍ ഗള്‍ഫില്‍ ഒട്ടേറെ താരപരിപാടികള് സംഘടിപ്പിച്ചിട്ടുള്ള ഈസ്റ്റ് കോസ്റ്റ് വിജയന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
വിക്രമിന്റെ അന്യനിലെ നായികാവേഷത്തിലൂടെ ശ്രദ്ധേയയാ സദ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് നോവല്‍. റിലീസ് ചെയ്യാനിരിക്കുന്ന ജോഷിയുടെ ജന്മം എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പരില്‍ സദ അഭിനയിച്ചിട്ടുണ്ട്.
ജയറാമിനെയും സദയെയും കൂടാതെ നെടുമുടി വേണു, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ദേവന്, ഗണേഷ്കുമാര്, ഗീത, ശാരികാമേനോന് എന്നിവരും നോവലില്‍ വേഷമിടുന്നു.
ആല്‍ബങ്ങളിലൂടെ ഗാനരചയിതാവെന്ന നിലയില്‍ പേരെടുത്ത ഈസ്റ്റ് കോസ്റ്റ് വിജയന് രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്, ഉന്പായി, ബാലഭാസ്കര്‍ എന്നിവര്‍ സംഗീതം പകരുന്നു. യേശുദാസ്, സുജാത, മഞ്ജരി എന്നിവര്‍ പാടിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
നവാഗതരായ അശോക്-ശശിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. ആഗസ്ത് 17ന് തിരുവനന്തപുരത്ത് നോവലിന്റെ ചിത്രീകരണം ആരംഭിക്കും.