ഇനി ലാല്‍ അലിഭായി
ബാബാ കല്യാണിയുടെ വന്‍വിജയം ആവര്‍ത്തിക്കാന്‍ ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. അലിഭായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 20ന് കോഴിക്കോട്ട് തുടങ്ങും.
ഹലോയ്‌ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് അലിഭായി. ലാല്‍ അഭിനയിക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രമാണിത്.
ബാബാ കല്യാണിക്കു മുന്പ് ഷാജി കൈലാസ് പ്ലാന്‍ ചെയ്‌തിരുന്ന ചിത്രമാണ് അലിഭായി. തിരക്കഥ പൂര്‍ത്തിയാവാന്‍ വൈകിയതിനാല്‍ ചിത്രം നിശ്ചയിച്ച സമയത്ത് തുടങ്ങാനായില്ല. അലിഭായിക്കു പകരമായാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ നല്‍കിയ ഡേറ്റില്‍ ബാബാ കല്യാണി ഷാജി കൈലാസ് ചെയ്‌തത്.
അലിഭായി ഇനി താന്‍ സംവിധാനം ചെയ്യില്ലെന്ന് ഒരു അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞിരുന്നു. താന്‍ വീണ്ടും മോഹന്‍ലാലിനെ അമാനുഷനാക്കി എന്ന വിമര്‍ശനം നേരിടാന്‍ സാധ്യതയുള്ളതിനാലാണ് അലിഭായി ചെയ്യാത്തതെന്നും അത് മറ്റാരെങ്കിലും ചെയ്യട്ടേയെന്നുമായിരുന്നു ഷാജി കൈലാസ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ ഷാജി തന്നെ ഈ ചിത്രം സംവിധാനം ചെയ്യുകയാണ്.
ഏതായാലും അലിഭായിയില്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക മോഹന്‍ലാലിന്റെ മറ്റൊരു അമാനുഷ കഥാപാത്രത്തെയായിരിക്കുമെന്ന് നേരത്തെ ഷാജി കൈലാസ് പറഞ്ഞതില്‍ നിന്നും വ്യക്തം. ബാലേട്ടന്‍, നാട്ടുരാജാവ്, മാമ്പഴക്കാലം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ടി.എ.ഷാഹിദാണ് അലിഭായിയുടെ രചന നിര്‍വഹിക്കുന്നത്.
പത്മപ്രിയയാണ് ചിത്രത്തിലെ നായിക. വടക്കുംനാഥനു ശേഷം മോഹന്‍ലാലും പത്മപ്രിയയും ഒന്നിക്കുന്ന ചിത്രം. വിശദമായ താരനിര്‍ണയം നടന്നുവരുന്നതേയുള്ളൂ.
വയലാര്‍ ശരത്‌ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് അലക്‌സ് പോള്‍ ഈണം പകരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications