മമ്മൂട്ടി സിനിമകള്‍ തുടങ്ങുന്ന രീതി
വളരെ പെട്ടെന്ന് ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്യുകയും വൈകിക്കാതെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്യുന്നത് മമ്മൂട്ടിയുടെ ഒരു രീതിയാണ്. പ്രഗത്ഭ സംവിധായകര്‍ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂ നില്‍ക്കുന്പോഴാണ് കഥ ഇഷ്ടപ്പെട്ടാല്‍ ഏത് സംവിധായകനും ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറാവുന്നത്.
കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ച കയ്യൊപ്പ്, പളുങ്ക് എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ 2006ല്‍ ചിത്രീകരിക്കുന്ന സിനിമകളുടെ പട്ടികയില്‍ നേരത്തെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ രണ്ട് സിനിമകളുടെയും കഥകള്‍ കേട്ടപ്പോള്‍ ഉടന്‍ ചെയ്യാന്‍ മറ്റ് തിരക്കുകള്‍ മാറ്റിവച്ച് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു.
വന്ദേമാതരം എന്നൊരു ചിത്രത്തിന്റെ പേര് മമ്മൂട്ടിയുടെ 2007ലെ ചിത്രങ്ങളുടെ പട്ടികയിലുണ്ടായിരുന്നില്ല. എന്നാല്‍ നവാഗത സംവിധായകനായ കാത്തി ഈ ചിത്രം അനൗണ്‍സ് ചെയ്‌തതിന്റെ തൊട്ടുപിന്നാലെയാണ് ചിത്രീകരണവും ആരംഭിച്ചത്. കഥ കേട്ട് ഇഷ്ടപ്പെട്ട് മമ്മൂട്ടി ഉടന്‍ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ച മറ്റൊരു ചിത്രമാണ് വന്ദേമാതരവും.
വന്ദേമാതരം, മിഷന്‍ 90 ഡേയ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. അതിനിടയില്‍ നേരത്തെ അനൗണ്‍സ് ചെയ്‌തിരുന്ന കഥ പറയുന്പോള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്‌തിലേക്ക്‌് മാറ്റിവയ്‌ക്കേണ്ടിവന്നു. വന്ദേമാതരം തുടങ്ങുന്നതിന് മുന്പ് ഷൂട്ടിംഗ് തീയതി നിശ്ചയിച്ചിരുന്ന ചിത്രമാണ് മാസങ്ങള്‍ക്കപ്പുറത്തേക്ക്‌ു മാറ്റിവച്ചിരിക്കുന്നത്.


Click it and Unblock the Notifications