ശലഭമായി രമ്യാ നന്പീശന്‍
ജയറാമിന്റെ ആനച്ചന്തത്തില്‍ നായികയായാണ് രമ്യാ നന്പീശന്‍ സിനിമയില്‍ തുടക്കമിട്ടത്. ടിവി രംഗത്തു നിന്നും സിനിമയിലെത്തിയ ഈ പിന്നീട് അവസരങ്ങള്‍ക്കു പഞ്ഞമുണ്ടായില്ല.
ജയസൂര്യ നായകനായ ചങ്ങാതിപ്പൂച്ചയില്‍ നായികമാരിലൊരാളായിരുന്നു രമ്യ. നരേന്‍ നായകനായ പന്തയക്കോഴിയിലും ഒരു പ്രധാന വേഷം ചെയ്‌തു. ഇപ്പോള്‍ ശലഭം എന്ന ചിത്രത്തില്‍ നായികയാണ് രമ്യ.
സുരേഷ് പാലാഞ്ചേരി സംവിധാനം ചെയ്യുന്ന ശലഭം സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ്. മുരളി, സുധീഷ്, സലിംകുമാര്‍, മാമുക്കോയ, നാരായണന്‍കുട്ടി, കരുണം വാവച്ചന്‍, അശോകന്‍ പുലരി, ജി.ആര്‍.വാര്യര്‍, ശോഭാ മോഹന്‍, കീര്‍ത്തന, അനുപമ, ശാന്താദേവി, കോഴിക്കോട് ശാരദ, ബേബി സനുഷ, ബേബി മിനുഷ എന്നിവരാണ് അഭിനേതാക്കള്‍.


Click it and Unblock the Notifications