വീണ്ടുമൊരു കാന്പസ് കഥ
പൃഥ്വിരാജിനെയും റോമയെയും നായികാനായകന്‍മാരാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചോക്ലേറ്റ് കാന്പസ് കഥ പറയുന്ന മറ്റൊരു ചിത്രമാണ്. ക്ലാസ്‌മേറ്റ്‌സിനു ശേഷം പൃഥ്വിരാജ് വീണ്ടും ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ വേഷം അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.
നഗരത്തിലെ പ്രശസ്‌തമായ വിമന്‍സ് കോളജിന്റെ പശ്ചാത്തലത്തിലാണ് ചോക്ലേറ്റിന്റെ കഥ വികസിക്കുന്നത്. മൂവായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഈ കോളജില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാനുള്ള കോളജ് പ്രിന്‍സിപ്പലിന്റെ തീരുമാനം ചില പ്രശ്‌നങ്ങളുണ്ടാക്കി. സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ചാണ് കോളജ് പ്രിന്‍സിപ്പലിന്റെ ഈ തീരുമാനം. എന്നാല്‍ പിടിഎ ഈ തീരുമാനത്തോട് വിയോജിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസത്തിന് മിക്‌സഡ് ക്ലാസാണ് നല്ലതെന്ന് പ്രിന്‍സിപ്പല്‍ വാദിച്ചിട്ടും കുട്ടികളുടെ മാതാപിതാക്കള്‍ അതിനോട് യോജിച്ചില്ല. ഒടുവില്‍ പ്രിന്‍സിപ്പാലിന്റെ വിവേചനാധികാരം ഉപയോഗിച്ച് പിജി കോഴ്‌സില്‍ ഒരു ആണ്‍കുട്ടിക്ക് പ്രവേശനം നല്‍കാന്‍ പ്രിന്‍സിപ്പല്‍ തീരുമാനിക്കുന്നു. കോളജിലെ ഒരു അധ്യാപികയുടെ മകനായ ശ്യാമിനാണ് ഈ വിധം പ്രവേശനം നല്‍കുന്നത്. ഒരു വഴക്കാളിയായ ശ്യാമിന്റെ രീതികള്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിലാവുന്പോള്‍ മാറിക്കോളുമെന്ന വിശ്വാസത്തിലാണ് കോളജ് അധ്യാപികയായ അമ്മ അവനെ ആ കോളജില്‍ ചേര്‍ക്കുന്നത്.
കോളജില്‍ ആണ്‍കുട്ടിയെ പോലെ വാഴുന്ന ആന്‍സ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പെണ്‍കുട്ടികളുടെ സംഘവുമായി ശ്യാമിന് ഇടയേണ്ടിവന്നു. അതോടെ പുതിയ പ്രശ്‌നങ്ങള്‍ കാന്പസിലുണ്ടാവുകയായിരുന്നു.
ശ്യാമായി പൃഥ്വിരാജും ആന്‍സ് മാത്യുവായി റോമയുമാണ് അഭിനയിക്കുന്നത്. ജയസൂര്യ, സലിംകുമാര്‍, ലാലു അലക്‌സ്‌്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖതാരങ്ങള്‍.


Click it and Unblock the Notifications