മെയ് 11ന് നാല് ചിത്രങ്ങള്‍
വിഷു സിനിമകള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വിനോദയാത്ര, ബിഗ് ബി, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ മെയില്‍ അഞ്ച് ചിത്രങ്ങള്‍ കൂടി റിലീസ് ചെയ്യുന്നു. അതില്‍ നാല് ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നത് മെയ് 11 വെള്ളിയാഴ്ചയാണ്.
സുരേഷ് ഗോപി നായകനായ ഷാജി കൈലാസിന്‍്റെ ടൈം, കമല്‍ സംവിധാനം ചെയ്യുന്ന പുതുമുഖ ചിത്രം ഗോള്‍, ശരത്ചന്ദ്രന്‍ കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കിയ നന്മ, ജോര്‍ജ് കിത്തുവിന്‍്റെ ഹൊറര്‍ ചിത്രം സൂര്യകിരീടം എന്നിവയാണ് മെയ് 11ന് തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് നായകനായ കാക്കി മെയ് 10ന് റിലീസ് ചെയ്യും.
ഈ അഞ്ച് ചിത്രങ്ങളില്‍ ടൈം മാത്രമാണ് സൂപ്പര്‍താര ചിത്രം. വിഷു ചിത്രമെത്തിക്കാന്‍ കഴിയാതെ പോയ സുരേഷ് ഗോപി അതിന്‍റെ ഇഛാഭാഗം തീര്‍ക്കാന്‍ വിഷു ചിത്രങ്ങള്‍ തിയേറ്ററുകള്‍ വിടുന്നതിനു മുന്നേ തന്‍്റെ പുതിയ ചിത്രവുമായെത്തുകയാണ്. സുരേഷ് ഗോപി ഒരിക്കല്‍ക്കൂടി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ടൈം. അദ്ദേഹം ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കമലിന്‍്റെ ഗോള്‍ ഊട്ടിയിലെ സ്കൂളിന്‍്റെ പശ്ചാത്തലത്തില്‍ കൗമാരപ്രായക്കാരുടെ കഥ പറയുന്ന ചിത്രമാണ്. പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കാക്കി. കലാഭവന്‍ മണി ഏറെ അഭിനയസാധ്യതയുള്ള ഒരു വേഷം അവതരിപ്പിക്കുന്ന ചിത്രമാണ് നന്മ.


Click it and Unblock the Notifications