ആനയും പൂച്ചയും കോഴിയും രമ്യയും

By Super

മൃഗങ്ങളും രമ്യാ നന്പീശനും തമ്മിലുള്ള ബന്ധമെന്താണ്? രമ്യാ നന്പീശന്‍ ഒരു മൃഗസ്നേഹിയാണോ എന്നറിയില്ല. രമ്യാ നന്പീശന്‍്റെ ചിത്രങ്ങളുടെ പേരുകള്‍ക്കെല്ലാം മൃഗങ്ങളുമായുണ്ട് ഒരു ബന്ധം.

ആദ്യചിത്രത്തില്‍ തന്നെ ജയറാമിന്‍്റെ നായികയാവാന്‍ അവസരം ലഭിച്ച നടിയാണ് രമ്യ. ജയരാജ് സംവിധാനം ചെയ്ത ആ ചിത്രത്തിലെ നായകന്‍ ഒരു ആനസ്നേഹിയാണ്. ആ വഴി വന്നതാണ് ചിത്രത്തിന് ആനച്ചന്തം എന്ന പേര്.

രമ്യയുടെ രണ്ടാമത്തെ ചിത്രത്തില്‍ നായകന് ജയസൂര്യയായിരുന്നു. ചിത്രത്തിന്‍്റെ പേര് ചങ്ങാതിപ്പൂച്ച. ആനച്ചന്തം പോലെ സിനിമയുടെ പേരില്‍ പൂച്ച വന്നതിന് പ്രത്യേകിച്ചൊരു കാരണവുമില്ല. നായികമാരിലൊരാള്‍ രമ്യയാണെന്നതു കൊണ്ടാണോ എന്നുമറിയില്ല.

രമ്യയുടെ മൂന്നാമത്തെ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. നരേന്‍ നായകനായ പന്തയക്കോഴി. പേരില്‍ കോഴി വന്നതെങ്ങനെയെന്ന് ചോദിച്ചാല്‍ ഒരു പ്രതികാര കഥയ്ക്ക് പന്തയക്കോഴി എന്ന പേര് ചേരുമെന്നായിരിക്കും സംവിധായകന്‍്റെ വീശദീകരണം.

രമ്യയുടെ അടുത്ത ചിത്രം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ആ ചിത്രത്തിന്‍്റെ പേരിലുമുണ്ട് ഒരു അന്യജീവി സ്നേഹം. ശലഭം എന്നാണ് ചിത്രത്തിന്‍്റെ പേര്.

Read more about: panthayakozhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X