ഇനി അന്‍വര്‍ വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം

By Staff

രാജമാണിക്യം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെയാണ് അന്‍വര്‍ റഷീദ് സംവിധായകനായി അരങ്ങേറിയത്. ഒരു നോണ്‍ സ്റ്റോപ്പ് എന്‍്റര്‍ടെയ്നറെന്ന നിലയില്‍ രാജമാണിക്യത്തിന് എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കാനായി.

രാജമാണിക്യത്തിന്‍്റെ വിജയം മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈയിലും അന്‍വര്‍ റഷീദ്ആവര്‍ത്തിച്ചു. ആദ്യന്തം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഈ ചിത്രവും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചുവരുന്നത്.

ആദ്യചിത്രത്തില്‍ മമ്മൂട്ടി നായകന്‍. രണ്ടാമത് മോഹന്‍ലാല്‍ ചിത്രം. മൂന്നാമത്തെ ചിത്രം വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം. മെഗാതാരങ്ങളുടെ മെഗാഹിറ്റുകള്‍ ഒരുക്കുന്ന ഈ സംവിധായകന്‍ വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുകയാണ്.

ഛോട്ടാ മുംബൈയ്ക്ക് തിരക്കഥ രചിച്ച ബെന്നി പി.നായരമ്പലമാണ് അന്‍വറിന്‍്റെ അടുത്ത ചിത്രത്തിനും തിരക്കഥയെഴുതുന്നത്. തൊമ്മനും മക്കളും, പോത്തന്‍വാവ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബെന്നി പി.നായരമ്പലം മമ്മൂട്ടിക്കായി വീണ്ടും രചന നടത്തുന്ന ചിത്രമായിരിക്കുമിത്.

വിശദമായ താരനിര്‍ണയം നടന്നുവരുന്നു. ആന്‍്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X