twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മപ്രിയ സൂപ്പര്‍നായിക

    By Staff
    |

    സൂപ്പര്‍താരങ്ങളുടെ നായികമാരാവാന്‍ അന്യഭാഷയില്‍ നിന്നും നടിമാര്‍ മാറിമാറിയെത്തുന്നുണ്ടെങ്കിലും തങ്ങളുടെ നായികയാവാന്‍ സൂപ്പറുകള്‍ ഇടയ്ക്കിടെ ക്ഷണിക്കുന്ന ഒരു നടിയേയുള്ളൂ- പത്മപ്രിയ. സൂപ്പര്‍താരങ്ങളുടെ ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച് മലയാളത്തില്‍ നിന്നും മറയുന്നവരാണ് മറ്റ് അന്യഭാഷാ നടിമാരെങ്കില്‍ സൂപ്പര്‍താരങ്ങളുടെ നായികയെന്ന ലേബല്‍ തന്നെ പത്മപ്രിയക്ക് പതിഞ്ഞുകിട്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ പത്മപ്രിയക്ക് മലയാളത്തില്‍ തിരക്കൊഴിഞ്ഞ ഇടവേളകളില്ല.

    മമ്മൂട്ടി ചിത്രമായ കാഴ്ചയിലൂടെ മലയാളത്തില്‍ അരങ്ങേറിയ പത്മപ്രിയ പിന്നീട് രാജമാണിക്യം, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, കറുത്ത പക്ഷികള്‍ എന്നീ സിനിമകളില്‍ വീണ്ടും മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വമ്പന്‍ പ്രൊജക്ടായ പഴശിരാജയിലും പത്മപ്രിയയാണ് നായിക. മമ്മൂട്ടിയുടെ അഞ്ച് സിനിമകളില്‍ നായികയാവാന്‍ അടുത്ത കാലത്തൊന്നും മറ്റൊരു നടിക്കും അവസരം ലഭിച്ചിട്ടില്ല.

    മോഹന്‍ലാലിന്‍്റെ വടക്കുംനാഥനില്‍ നായികയായ പത്മപ്രിയ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന പരദേശിയിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അലിഭായിയിലും പത്മപ്രിയയാണ് നായിക. ലാലിനൊപ്പം മൂന്നാമത്തെ ചിത്രം.

    സുരേഷ് ഗോപിയുടെ അശ്വാരൂഢനില്‍ നായികയായ പത്മപ്രിയ ഈയാഴ്ച റിലീസ് ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ടൈമിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പത്മപ്രിയയുടേതായി പരദേശി, അലിഭായി, ടൈം, പഴശിരാജ എന്നീ നാല് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. പത്മപ്രിയ സൂപ്പര്‍നായിക തന്നെ!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X