മാതംഗിയായി ജ്യോതിര്‍മയി
തമിഴില്‍ ഗ്ലാമര്‍ റോളുകളില്‍ തിളങ്ങുമ്പോഴും ജ്യോതിര്‍മയിക്ക് മലയാളത്തില്‍ കിട്ടുന്നത് അഭിനയസാധ്യതയുള്ള റോളുകളാണ്. തമിഴില്‍ ഗ്ലാമര്‍ നടിയായി പേരെടുത്തു കൊണ്ടിരിക്കുന്ന ജ്യോതിര്‍മയിയെ മലയാളത്തിലെ ഒന്നാം നിര ചിത്രങ്ങളില്‍ കാണാറില്ലെങ്കിലും വൈവിധ്യമുള്ള കഥാപാത്രങ്ങളുമായി ഈ നടി മലയാളത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നു.
കുമാരനാശാന്റെ ഖണ്ഡകാവ്യമായ ചണ്ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ചണ്ഡാലഭിക്ഷുകിയായ മാതംഗിയായി ജ്യോതിര്‍മയി അഭിനയിക്കുന്നു. ഭവം, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സമാന്തരസിനിമയുടെ പ്രിയനടിയായ മാറിയ ജ്യോതിര്‍മയി തമിഴിലെ ഗ്ലാമര്‍ താരമായി തിളങ്ങുമ്പോഴും മലയാളത്തിലെ ആര്‍ട് സിനിമാ സ്വഭാവമുള്ള ചിത്രങ്ങളോട് ആഭിമുഖ്യം തുടരുകയാണ്.
ബോധി എന്നാണ് ചിത്രത്തിന്റെ പേര്. നാടകസംവിധായകനായ ജി.അജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഓഷ്യാനിക് ക്രിയേറ്റീവ് ഗ്രൂപ്പാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ നൂറ് ബുദ്ധസന്യാസികളായി അഭിനയിക്കുന്നത് കാമ്പസുകളില്‍ നിന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥി നാടകപ്രവര്‍ത്തകരാണ്.
ടി.ടി.ശിവരാജ്, ഭാസി ഇരുമ്പനം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ രാജീവ് രവി. സംഗീതം നന്ദു ആര്‍. കര്‍ത്ത.


Click it and Unblock the Notifications











