അടുത്ത താരയുദ്ധം ജുലൈയില്‍
ഈ വര്‍ഷത്തെ ആദ്യത്തെ താരയുദ്ധം വിഷുവിനായിരുന്നു. വിഷുവിനെത്തിയ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ചിത്രങ്ങള്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. ഇനി അടുത്ത താരയുദ്ധം നടക്കുന്നത് ജൂലൈയിലായിരിക്കും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങളാണ് ജൂലൈയില്‍ ഏറ്റുമുട്ടാനെത്തുന്നത്. വിഷുവിനെന്ന പോലെ ഏതാണ്ട് ഒരേ സമയത്താണ് ഈ ചിത്രങ്ങള്‍ റിലീസിംഗിനെത്തുക.
തന്റെ ജന്മദിനമായ ജൂലൈ നാലിന് റിലീസ് ചെയ്യാനായി ദിലീപ് ഒരുക്കുന്ന ചിത്രമാണ് ജുലൈ നാല്. എല്ലാ വര്‍ഷവും ജൂലൈ നാലിന് ദിലീപ് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താറുണ്ട്. അന്ന് പടം പുറത്തിറക്കിയാല്‍ സൂപ്പര്‍ഹിറ്റാവുമെന്നാണ് ദിലീപിന്റെ വിശ്വാസം. ഇത്തവണ ജൂലൈ നാലിന് റിലീസ് ചെയ്യുന്ന ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നതു തന്നെ ജൂലൈ നാല് എന്നാണ്. ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഹലോ ജൂലൈ അഞ്ചിന് റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഹലോ. മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന മിഷന്‍ 90 ഡേയ്‌സ് ജൂലൈ രണ്ടാം വാരം തിയേറ്ററുകളിലെത്തും.
മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയാക്കിയ സുരേഷ് ഗോപി-വിനയന്‍ ചിത്രം ബ്ലാക്ക് ക്യാറ്റും ജൂലൈയിലാണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലെ നാല് സൂപ്പര്‍താരങ്ങളും കൊമ്പുകോര്‍ക്കുന്ന കാഴ്‌ചയായിരിക്കും ജുലൈയിലെ സിനിമാ വിപണിയിലെ വിശേഷം.


Click it and Unblock the Notifications