ടൈമെത്താന്‍ ടൈമെടുക്കും
സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈമിന്റെ റിലീസിംഗ് മാറ്റിവച്ചു. മെയ് 11ന് തിയേറ്ററുകളിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ റിലീസിംഗ് തീയതി മാറ്റി. മെയ് 17ന് റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം.
ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് റിലീസിംഗ് വൈകാന്‍ കാരണം. വിഷു ചിത്രങ്ങള്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ തിയേറ്ററുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും റിലീസിംഗ് വൈകിയതിന് വഴിയൊരുക്കിയിട്ടുണ്ട്‌്. വിഷുവിന് സുരേഷ് ഗോപിക്ക് ചിത്രമുണ്ടായിരുന്നില്ല.
അതേ സമയം ഈയാഴ്‌ച റിലീസിംഗ് പ്രഖ്യാപിച്ചിരിക്കുന്ന കമലിന്റെ പുതുമുഖ ചിത്രം ഗോള്‍, പൃഥ്വിരാജിന്റെ കാക്കി, കലാഭവന്‍ മണിയുടെ നന്മ, ഇന്ദ്രജിത്ത് നായകനായ ഹൊറര്‍ ചിത്രം നന്മ എന്നിവയുടെ റിലീസിംഗ് തീയതികളില്‍ മാറ്റമൊന്നും അറിയിച്ചിട്ടില്ല. എന്നാല്‍ പല റിലീസിംഗ് കേന്ദ്രങ്ങളിലും ഒഴിവില്ലാത്തതിനാല്‍ ഈ ചിത്രങ്ങളില്‍ ചിലതൊക്കെ തിയേറ്ററുകളിലെത്തുന്നത് ഇനിയും വൈകിയേക്കും.


Click it and Unblock the Notifications