തിരക്കഥകള്‍ ദിലീപിനു വേണ്ടി മാത്രം

By Staff

ദിലീപ്‌ നായകനാകുന്ന സിനിമയാണെങ്കില്‍ സംവിധായകന്‍ ആരായാലും വേണ്ടില്ല, തിരക്കഥ രചിക്കാന്‍ ആദ്യ പരിഗണന ഉദയ്‌കൃ്‌ഷ്‌ണ- സിബി കെ. തോമസ്‌ ടീമിനായിരിക്കും. ജോഷിയായാലും ഷാജി കൈലാസായാലും പ്രിയദര്‍ശനായാലും അവരുടെ ഇഷ്ട തിരക്കഥാകൃത്തുകളായിരിക്കില്ല ഒരു ദിലീപ്‌ ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌. പകരം ദിലീപിന്റെ ഇഷ്ട തിരക്കഥാകൃത്തുക്കളായിരിക്കും.

ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത വെട്ടത്തിനും ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത ഡോണിനും തിരക്കഥ രചിച്ചത്‌്‌ ഉദയ്‌കൃഷ്‌ണ- സിബി കെ.തോമസ്‌ ടീമാണ്‌. ജോഷി സംവിധാനം ചെയ്‌ത റണ്‍വേ, ലയേണ്‍ എന്നീ ജോഷി ചിത്രങ്ങള്‍ക്ക്‌ രചന നടത്തിയതും ഈ ടീം തന്നെ.

കഴിഞ്ഞ വര്‍ഷം ദിലീപിന്റേതായി പുറത്തിറങ്ങിയ അഞ്ച്‌ ചിത്രങ്ങളില്‍ ലയേണ്‍, ചെസ്‌‌, ഡോണ്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചത്‌ ഉദയ്‌‌കൃഷ്‌ണ-സിബി കെ.തോമസ്‌ ആണ്‌. ഈ വര്‍ഷത്തെ ദിലീപിന്റെ ആദ്യചിത്രമായ ഇന്‍സ്‌പെക്ടര്‍ ഗരുഡിനും ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ജോഷി ചിത്രം ജൂലൈ നാലിനും തിരക്കഥയൊരുക്കുന്നതും ഈ ജോഡിയാണ്‌.

അമ്മയ്‌ക്കു വേണ്ടി ദിലീപ്‌ നിര്‍മിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ ഉദയ്‌-സിബി തന്നെ. ജോസ്‌ തോമസ്‌ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനും രചന ഇവരുടെ പേനയില്‍ നിന്ന് പിറക്കും.

മലയാളത്തില്‍ മറ്റൊരു നടനും ഏതെങ്കിലും തിരക്കഥാകൃത്തുക്കളെ ഇങ്ങനെ സ്ഥിരമായി കൂട്ടുപിടിച്ചിട്ടില്ല. ലോഹിതാദാസും സത്യന്‍ അന്തിക്കാടും പോലെ സ്വയം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സംവിധായകരുടെ കാര്യമൊഴിച്ചാല്‍ തന്റെ മിക്കവാറും എല്ലാ പ്രൊജക്ടുകള്‍ക്കും ഇവരെ പങ്കാളികളാക്കാനാണ്‌ ദിലീപിന്‌ താത്‌പര്യം. ദിലീപ്‌ ചിത്രങ്ങള്‍ക്കു വേണ്ടിയല്ലാതെ മറ്റൊരു താരത്തിനു വേണ്ടിയും ഈ ജോഡി ഈയിടെയായി തിരക്കഥകളെഴുതിയിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X