ശിവാജിയെ ചൊല്ലി ഏറ്റുമുട്ടല്‍

By Staff

രജനീകാന്തിന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം ശിവാജി കേരളത്തില്‍ റിലീസ്‌ ചെയ്യുന്നതിനെ ചൊല്ലി ഫിലിം ചേംബറും ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷനും തമ്മില്‍ തര്‍ക്കം. സംസ്ഥാനത്തെ ഏത്‌ തിയേറ്ററിലും ഈ ചിത്രം റിലീസ്‌ ചെയ്യാമെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ പ്രധാന റിലീസിംഗ്‌ കേന്ദ്രങ്ങളില്‍ ഈ ചിത്രം റിലീസ്‌ ചെയ്യേണ്ടെന്നാണ്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ തീരുമാനം.

സംസ്ഥാനത്തെ 48 റിലീസിംഗ്‌ കേന്ദ്രങ്ങളില്‍ മാത്രമേ സിനിമ റിലീസ്‌ ചെയ്യാവൂവെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ ശിവാജി സംസ്ഥാനത്തെ ഏത്‌ തിയേറ്ററിലും റിലീസ്‌ ചെയ്യാമെന്നാണ്‌ ചേംബറിന്റെ നിലപാട്‌. ഇതിനെതിരെയാണ്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്‌.

സിനിമയുടെ നിര്‍മാണവേളയില്‍ തന്നെ തിയേറ്ററുകാര്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ട്‌. റിലീസിംഗ്‌ കേന്ദ്രങ്ങളിലെ തിയേറ്ററുകാരാണ്‌ ഇങ്ങനെ പണം നല്‍കുന്നത്‌. അതിനാലാണ്‌ 48 റിലീസിംഗ്‌ കേന്ദ്രങ്ങളില്‍ മാത്രമേ സിനിമ റിലീസ്‌ ചെയ്യാവൂവെന്ന വ്യവസ്ഥ വന്നത്‌. പടം പൊളിഞ്ഞാലും മുന്‍കൂര്‍പണം തിരിച്ചുനല്‍കാറില്ല. പിന്നീട്‌ ഇതേ നിര്‍മാതാവിന്റെ അടുത്ത പടം വരുമ്പോള്‍ ഈ പണം തിരിച്ചുപിടിക്കുകയാണ്‌ ചെയ്യാറ്‌. എന്നാല്‍ ഈ വ്യവസ്ഥ മലയാള സിനിമക്കു മാത്രമേ ബാധകമാവൂവെന്ന നിലപാടിലാണ്‌ ഫിലിം ചേംബര്‍.

അതേ സമയം ഒരു സിനിമക്ക്‌ മുന്‍കൂര്‍ പണം തിയേറ്ററുകാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത്‌ ഏത്‌ ഭാഷയിലെ ചിത്രമായാലും ഫെഡറേഷന്‍ അംഗീകരിച്ച റിലീസിംഗ്‌ കേന്ദ്രങ്ങളില്‍ മാത്രമേ ചിത്രം റിലീസ്‌ ചെയ്യാവൂവെന്ന നിലപാടാണ്‌ ഫെഡറേഷന്‍ കൈകൊണ്ടിരിക്കുന്നത്‌. ശിവാജി ഫെഡറേഷന്‍ അംഗീകരിക്കാത്ത തിയേറ്ററുകളില്‍ റിലീസ്‌ ചെയ്‌താല്‍ നടപടിയുണ്ടാവുമെന്നും പ്രധാന റിലീസിംഗ്‌ കേന്ദ്രങ്ങളില്‍ ഈ ചിത്രം റിലീസ്‌ ചെയ്യുന്നത്‌ ഒഴിവാക്കുമെന്നുമാണ്‌ ഫെഡറേഷന്റെ താക്കീത്‌. ഫിലിം ചേംബര്‍ വഴങ്ങുന്നില്ലെങ്കില്‍ ചേംബര്‍ അംഗീകരിക്കാത്ത വിതരണക്കാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഫെഡറേഷന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X