ദിലീപ് രാജസേനന് പിടിവള്ളിയാവുമോ?

By Staff

ഒരു കാലത്ത് തുടര്‍ച്ചയായി ഹിറ്റുകളുണ്ടാക്കിയ സംവിധായകനാണ് രാജസേനന്‍. അവയിലെല്ലാം നായകന്‍ ജയറാമായിരുന്നു. ഇടയ്ക്കുവച്ച് ഈ ടീം പിരിഞ്ഞു. രണ്ടു പേരെയും കഷ്ടകാലം പിടികൂടിയപ്പോള്‍ പിണക്കം മറന്ന് വീണ്ടും ഒന്നിച്ചു. എന്നിട്ടും ഇരുവര്‍ക്കും വിജയങ്ങള്‍ അന്യം നിന്നു.

ജയറാമിനൊപ്പം ചെയ്ത മധുചന്ദ്രലേഖ, കനകസിംഹാസനം എന്നീ രണ്ടു ചിത്രങ്ങളും വന്‍പരാജയമായതോടെ ഇനി എന്ത് എന്ന ചോദ്യമാണ് രാജസേനന്റെ മുന്നില്‍. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം പ്ലാന്‍ ചെയ്യുകയും ലാല്‍ സമ്മതം മൂളിയതിനെ തുടര്‍ന്ന് കോളജ് കുമാരന്‍ എന്ന പേരില്‍ ചിത്രം അനൗണ്‍സ് ചെയ്യുകയും ചെയ്തെങ്കിലും സേനന്റെ നിര്‍ഭാഗ്യം പിന്നെയും തുടര്‍ന്നു. കോളജ് കുമാരന്‍ എന്ന പേരില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം തുളസീദാസ് സംവിധാനം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജസേനന്റെ കോളജുകുമാരന് എന്തു സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല.

കഷ്ടകാലത്തില്‍ നിന്ന് കര കയറുന്നതെങ്ങനെ എന്ന ചോദ്യവുമായി നില്‍ക്കുമ്പാഴാണ് ദിലീപ് രാജസേനന് ഡേറ്റ് നല്‍കുന്നത്. രാജസേനനെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കുകയാണ് ഈ പ്രൊജക്ട്. തിരക്കഥയെഴുതുന്നതാവട്ടെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള റാഫി മെക്കാര്‍ട്ടിനാണ്.

ഇതിനു മുമ്പ് സ്വപ്നലോകത്തെ ബാലഭാസ്കരന്‍ എന്ന രാജസേനന്‍ ചിത്രത്തില്‍ ദിലീപ് ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. നായകനായ ജയറാമിന്റെ ടാക്സി ഡ്രൈവറുടെ വേഷമായിരുന്നു ദിലീപിന് ആ ചിത്രത്തില്‍. ദിലീപ് സൂപ്പര്‍താരത്തോളം വളര്‍ന്നത് പിന്നീടത്തെ കഥ. ഇപ്പോള്‍ മുമ്പ് ചെറിയ വേഷത്തില്‍ അഭിനയിപ്പിച്ച നടനനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുമ്പോള്‍ സേനന്റെ പ്രതീക്ഷകളെല്ലാം ആ ചിത്രത്തിലാണ്. സേനനെ സംബന്ധിച്ചിടത്തോളം കരിയറിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X