മമ്മൂട്ടിക്ക് വീണ്ടുമൊരു നസ്രാണി വേഷം
സംഘം, ഒരു മറവത്തൂര്‍ കനവ്, പോത്തന്‍വാവ തുടങ്ങിയ ചിത്രങ്ങളില്‍ നസ്രാണി വേഷം ഭംഗിയായി അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. ജോഷിയുമായി വീണ്ടും ഒന്നിക്കുമ്പോള്‍ മമ്മൂട്ടി വീണ്ടും നസ്രാണി വേഷത്തില്‍. ചിത്രത്തിന്റെ പേര് നസ്രാണി.
ജൂണില്‍ നസ്രാണിയുടെ ചിത്രീകരണം ആരംഭിക്കും. രഞ്ജിത്താണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. സംവിധായകനായതിനു ശേഷം മറ്റൊരു സംവിധായകനു വേണ്ടി രഞ്ജിത്ത് തിരക്കഥയെഴുതുന്നത് ആദ്യമായാണ്.
ഒരു ക്രൈസ്തവ കുടുംബത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ വിജയരാഘവന്‍, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, കെ.പി.എ.സി.ലളിത എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാവ്യാ മാധവനാണ് നസ്രാണിയില്‍ മമ്മൂട്ടിയുടെ നായിക. മമ്മൂട്ടിക്കൊപ്പം രാക്ഷസരാജാവ്, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാവ്യ മമ്മൂട്ടിയുടെ നായികയാവുന്നത് ആദ്യമായാണ്.
ഹോറിസണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ രാജന്‍ (ദോഹ) ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications