കനിഹ മമ്മൂട്ടിയുടെ രാജ്ഞി
വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ പഴശിരാജയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പഴശിരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹരിഹരന്‍-എം.ടി ടീമിന്റേതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈ എവിഎം സ്റ്റുഡിയോയില്‍ ആരംഭിച്ചു.
മമ്മൂട്ടിയുടെ പഴശിരാജയിലെ നായിക കനിഹയാണ്. പഴശിരാജയുടെ രാജ്ഞിയായി ചിത്രത്തില്‍ അഭിനയിക്കുന്നത് സ്നേഹയാണെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കനിഹക്കാണ് ആ അവസരം ലഭിച്ചത്. തമിഴ് നടിയായ കനിഹ മലയാളത്തില്‍ അഭിനയിക്കുന്നത് ആദ്യമായാണ്.
ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മുന്‍ മിസ് ചെന്നൈയായ കനിഹ സിനിമയില്‍ അരങ്ങേറുന്നത്. തമിഴില്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കനിഹ കന്നഡയിലും തെലുങ്കിലും വേഷമിട്ടിട്ടുണ്ട്.
പത്മപ്രിയയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഒരു ആദിവാസി യുവതിയായാണ് പത്മപ്രിയ വേഷമിടുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് പത്മപ്രിയയുടേത്.
അതിശയനു ശേഷം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ചിത്രം മലയാളത്തിലുണ്ടായ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. ആറ് കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വേണുവാണ്. ഒരു ഇടവേളക്കു ശേഷമാണ് വേണു ഒരു മലയാള ചിത്രത്തിന് ഛായാഗ്രഹണം ചെയ്യുന്നത്. പഴശിരാജയുടെ ചിത്രീകരണത്തിനായി പാനാവിഷന്‍ ക്യാമറയാണ് ഉപയോഗിക്കുന്നത്.


Click it and Unblock the Notifications