ഭാവന തെലുങ്കിലേക്കില്ല
തെലുങ്കില്‍ പോയി മേനി പ്രദര്‍ശനം നടത്തി ലക്ഷങ്ങള്‍ കൊയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ തമിഴ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും നയന്‍താര തയ്യാറാണ്. തമിഴിലെ മുന്‍നിര നടിയായ അസിന്‍ തെലുങ്കില്‍ നായികയായ തിളങ്ങിയതിനു ശേഷമാണ് തമിഴിലെത്തിയത്. തെലുങ്കിലെ കനത്ത പ്രതിഫലം ആകര്‍ഷണമാവുമ്പോള്‍ മീരാ ജാസ്മിന്‍ മലയാള സിനിമകളുടെ എണ്ണം കുറയ്ക്കുന്നു.
എന്നാല്‍ ഭാവന മാത്രം ഈ പ്രലോഭനങ്ങളിലൊന്നും വീഴുന്നില്ല. തമിഴ് സിനിമകള്‍ കൊണ്ടു താന്‍ തൃപ്തിപ്പെട്ടോളാമെന്ന മട്ടാണ് ഭാവനയ്ക്ക്. തെലുങ്കില്‍ നിന്നു വരുന്ന ഓഫറുകള്‍ നിരസിക്കുകയാണ് ഭാവന.
രമ്യാ കൃഷ്ണന്റെ ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണവംശി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ നായികയാവാന്‍ ഭാവനയെ വിളിച്ചെങ്കിലും ആ ഓഫര്‍ ഭാവന വേണ്ടെന്നുവച്ചു. സ്നേഹയെ തെലുങ്ക് സിനിമക്ക് പരിചയപ്പെടുത്തി സംവിധായകന് ബാപ്പുവിന്റെ ചിത്രത്തിലേക്കുള്ള ക്ഷണവും ഭാവന നിരസിച്ചു. തെലുങ്കില്‍ അഭിനയിക്കേണ്ടെന്ന തീരുമാനത്തിന് കാരണമായി ഭാവന പറയുന്നത് ഇതാണ്- ഗ്ലാമര്‍ റോളുകള്‍ തനിക്ക് ചെയ്യാന്‍ വയ്യ. മറ്റൊരു നയന്‍താരയാവാന്‍ തന്നെ കിട്ടില്ലെന്ന് ചുരുക്കം.
തമിഴിലെ ഏറ്റവും തിരക്കേറിയ നടിമാരിലൊരാളാണ് ഭാവന ഇപ്പോള്‍. ഈ തിരക്കുകള്‍ക്കിടയിലാണ് ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ നായികയാവാന്‍ ഭാവന മലയാളത്തിലെത്തിയത്. പുതിയൊരു മലയാള ചിത്രത്തിനും ഭാവന ഡേറ്റ് നല്‍കിയിട്ടില്ല.


Click it and Unblock the Notifications