ചിത്രങ്ങളുടെ എണ്ണത്തില്‍ ആര് മുന്നില്‍?

By Staff

വര്‍ഷത്തില്‍ ഒരു സിനിമ തന്നെ കഷ്ടിച്ചു ചെയ്യാന്‍ പറ്റാത്തവരാണ് പല സംവിധായകരും. തുടര്‍ച്ചയായ മൂന്ന് ചിത്രങ്ങളുടെ പരാജയത്തിനു ശേഷം ഫാസില്‍ പുതിയൊരു മലയാളച്ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട നിലയിലാണ്. അദ്ദേഹം മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്തിട്ട് മൂന്ന് വര്‍ഷമാവുന്നു.

ഹിറ്റുകളുടെ സംവിധായകനാണെങ്കിലും ക്രോണിക് ബാച്ചിലറിനു ശേഷം സിദ്ദിഖ് ഒരു മലയാള സിനിമ ചെയ്തിട്ടില്ല. നാല് വര്‍ഷം മുമ്പാണ് അദ്ദേഹം ക്രോണിക് ബാച്ചിലര്‍ ഒരുക്കിയത്. പുതിയൊരു ചിത്രവും അദ്ദേഹം അനൗണ്‍സ് ചെയ്തിട്ടുമില്ല.

മൂന്നും നാലും വര്‍ഷമായി ഒരു സിനിമ പോലും ചെയ്യാതിരിക്കുന്നവരാണ് ഈ സംവിധായകരെങ്കില്‍ വര്‍ഷത്തില്‍ രണ്ടും മൂന്നും സിനിമകള്‍ ചെയ്യുന്ന സംവിധായകരുമുണ്ട് മലയാളത്തില്‍. ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ചെയ്തുകൂട്ടുന്ന തിരക്കിലാണ് അവര്‍.

ഷാജി കൈലാസ് കഴിഞ്ഞ വര്‍ഷം ചെയ്തത് മൂന്ന് സിനിമകളാണ്- ചിന്താമണി കൊലക്കേസ്, ഡോണ്‍, ബാബാ കല്യാണി. 2005 ഡിസംബറില്‍ അദ്ദേഹം ടൈഗര്‍ എന്ന സിനിമയുമൊരുക്കി. ഈ വര്‍ഷത്തെ ഷാജി കൈലാസിന്റെ ആദ്യചിത്രമായ ടൈം റലീസ് ചെയ്യാനിരിക്കുകയാണ്. അതിനിടിയില്‍ തന്ന പുതിയ ചിത്രത്തിന്റെ ജോലികളും ആരംഭിച്ചുകഴി‍ഞ്ഞു. മോഹന്‍ലാല്‍ നായകനാവുന്ന അലിഭായിയുടെ ചിത്രീകരണം മെയില്‍ തന്നെ ആരംഭിക്കും.

ഒന്നര വര്‍ഷത്തിനിടയില്‍ ഷാജി കൈലാസിന്റേതായി ആറ് ചിത്രങ്ങള്‍. ഈ വര്‍ഷം തന്നെ സുരേഷ് ഗോപിയെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഷാജി കൈലാസ് അനൗണ്‍സ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജോഷി സംവിധാനം ചെയ്തത് രണ്ടു ചിത്രങ്ങളാണ്- ലയേണ്‍, പോത്തന്‍വാവ. ഈ വര്‍ഷത്ത ആദ്യചിത്രമായ ജൂലൈ നാലിന്റെ ചിത്രീകരണം നടന്നുവരികയാണ്. ജൂണില്‍ ജോഷി തന്റെ പുതിയ ചിത്രമായ നസ്രാണിയുടെ ചിത്രീകരണം ആരംഭിക്കും. ഒന്നര വര്‍ഷത്തിനിടയില്‍ ജോഷിയുടേതായി നാല് ചിത്രങ്ങള്‍.

സത്യന്‍ അന്തിക്കാടിനെയും കമലിനെയും ബ്ലെസ്സിയെയും ലാല്‍ ജോസിനെയും പോലുള്ള സംവിധായകര്‍ വര്‍ഷത്തിലൊരു ചിത്രമെന്ന നിലയിലാണ് സിനിമകള്‍ ചെയ്യുന്നത്. സത്യന്‍ അന്തിക്കാടിന്റെ ഈ വര്‍ഷത്തെ ചിത്രം പുറത്തിറങ്ങി. കമലും പുതിയ ചിത്രവുമായെത്തി. ലാല്‍ ജോസിന്റെ ചിത്രം ഷൂട്ടിംഗ് നടന്നുവരുന്നു. ബ്ലെസ്സി പുതിയ ചിത്രം ഉടന്‍ തുടങ്ങാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X