ദിലീപ്-മീര ചിത്രം കല്‍ക്കത്ത ന്യൂസ്
ദിലീപിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കല്‍ക്കത്ത ന്യൂസ് എന്ന് പേരിട്ടു. മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക.
കൊല്‍ക്കത്ത പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ടിവി ചാനലിന്റെ ന്യൂസ് റീഡര്‍ കം പ്രൊഡ്യൂസറായാണ് ദിലീപ് വേഷമിടുന്നത്. കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്.
ബ്ലെസ്സിയുടെ നാലാമത്തെ ചിത്രമാണിത്. കാഴ്ചയിലും പളുങ്കിലും മമ്മൂട്ടിയെയും തന്മാത്രയില്‍ മോഹന്‍ലാലിനെയും നായകനാക്കിയ ബ്ലെസ്സി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ആദ്യത്തെ ചിത്രമാണ് കല്‍ക്കത്ത ന്യൂസ്. ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെ.
തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വിനോദയാത്രക്കു ശേഷം ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മീരാ ജാസ്മിന്‍ ദിലീപിന്റെ നായികയായി അഭിനയിക്കുന്നത്. ഇന്നസെന്റ്, ഇന്ദ്രജിത്ത്, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും കല്‍ക്കത്ത ന്യൂസില്‍ വേഷമിടുന്നു.
ബംഗാളി സംഗീത സംവിധായകനായ ദേബ് ജ്യോതിമിത്രയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സലില്‍ ചൗധരിയുടെ പ്രധാന ശിഷ്യനായിരുന്നു ദേബ് ജ്യോതിമിത്ര.
വയലാര്‍ ശരത്ചന്ദ്രവര്‍മയാണ് ഗാനരചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം എസ്.കുമാര്‍. സെഞ്ച്വറി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും.


Click it and Unblock the Notifications