സുരേഷ് ഗോപിക്ക് പകരം പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി കമല്‍ ചിത്രീകരണം ആരംഭിച്ച ചക്രം എന്ന ചിത്രം പല കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ ചിത്രത്തിന് രചന നിര്‍വഹിച്ച ലോഹിതദാസ് ആ ചിത്രം പുതിയ നായകനെ വെച്ച് സ്വന്തം നിലയില്‍ സംവധാനം ചെയ്തു. മോഹന്‍ലാലിന് പകരം ലോഹിതദാസിന്റെ ചിത്രത്തില്‍ പൃഥ്വിരാജ് നായനായി. ഇപ്പോള്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കാന്‍ നിശ്ചയിച്ചിരുന്ന ചിത്രത്തിലും പൃഥ്വിരാജ് നായകനാവുന്നു.
ഐ.വി.ശശിയുടെ കാലാബസാര്‍ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് സുരേഷ് ഗോപിക്ക് പകരക്കാരനാവുന്നത്. സുരേഷ് ഗോപിയെ നായകനാക്കി കാലാബസാര്‍ ഒരുക്കുന്നുവെന്ന് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്കു വച്ച് സുരേഷ് ഗോപിയെ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് കാലാബസാറിന്റെ കഥ പറയുന്നതിനിടയില്‍ സുരേഷ് ഗോപി ഐ.വി.ശശിയോട് മോശമായി പെരുമാറിയതാണത്രേ കാരണം.
പ്ലാന്‍ ചെയ്ത മോഹന്‍ലാല്‍ ചിത്രം നടയ്ക്കാതെ പോയപ്പോള്‍ പകരമായി ഭദ്രന്‍ ചെയ്ത ചിത്രമായിരുന്നു വെള്ളിത്തിര. വെള്ളിത്തിരക്കും ചക്രത്തിനു ശേഷം സൂപ്പര്‍താരങ്ങള്‍ക്കു പകരക്കാരനായി പൃഥ്വിരാജ് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാലാബസാര്‍. സ്വന്തം നിലയില്‍ ഒരു ചിത്രവും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സൂപ്പര്‍താര പ്രൊജക്ടുകള്‍ക്ക് എന്തെങ്കിലും തടസം നേരിടുമ്പോള്‍ പകരക്കാരനാവാനുള്ള അവസരമാണ് ഈ യുവതാരത്തിന് കൈവരുന്നത്.
പഴയകാല സൂപ്പര്‍ഹിറ്റ് അങ്ങാടിയുടെ തുടര്‍ച്ചയെന്ന നിലയിലാണ് കാലാ ബസാര്‍ ഒരുക്കുന്നത്. അങ്ങാടിക്ക് തിരക്കഥയെഴുതിയ ടി.ദാമോദരനാണ് കാലാബസാറിനും രചന നിര്‍വഹിക്കുന്നത്. കോഴിക്കോട് വച്ചാണ് കാലാബസാര്‍ ചിത്രീകരിക്കുന്നത്.
ശ്രീചക്ര മൂവീസ് നിര്‍മിക്കുന്ന കാലാബസാറിന്റെ ചിത്രീകരണം ആഗസ്തില്‍ ആരംഭിക്കും. സംഗീതം ജയചന്ദ്രന്‍.


Click it and Unblock the Notifications