ഗോപിക ലാലിന്റെ നായിക
മമ്മൂട്ടിയുടെ നായികയായി രണ്ടു ചിത്രങ്ങളില്‍. ദിലീപിന്റെ നായികയാവാനും രണ്ടു വട്ടം അവസരം. ജയറാമിനൊപ്പം ഒരു ചിത്രത്തിലും നായികയായി. ഇനി മോഹന്‍ലാലിന്റെ നായികയാവണം.
എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയാവണമെന്ന ഗോപികയുടെ ആഗ്രഹം പൂവണിയുകയാണ്. ജയറാമിന്റെയും ദിലീപിന്റെയും മമ്മൂട്ടിയുടെയും നായികയായ ഗോപിക മോഹന്‍ലാലിന്റേയും നായികയാവുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന അലിഭായ് എന്ന ചിത്രത്തില്‍ ഗോപികയാണ് ലാലിന്റെ നായിക.
കീര്‍ത്തിചക്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആ ചിത്രത്തില്‍ ജീവയുടെ നായികയായിരുന്നു ഗോപിക. കീര്‍ത്തിചക്രയില്‍ ഗോപികയും മോഹന്‍ലാലും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത് രണ്ട് സീനുകളില്‍ മാത്രം.ഏതായാലും ലാലിന്റെ നായികയാവമെന്ന ആഗ്രഹം ഇപ്പോള്‍ പൂവണിയുന്നതിന്റെ ആഹ്ലാദത്തിലാണ് ഗോപിക.
അലിഭായിയുടെ ഷൂട്ടിംഗ് മെയ് 21ന് കോഴിക്കോട്ട് ആരംഭിക്കും. മംഗലാപുരവും പൊള്ളാച്ചിയുമാണ് ചിത്രത്തിന്റെ മറ്റ് രണ്ട് പ്രധാന ലൊക്കേഷനുകള്‍.
മോഹന്‍ലാലിനെയും ഗോപികയെയും കൂടാതെ ഇന്നസെന്റ്, ബിജു മേനോന്‍, സായികുമാര്‍, സിദ്ദിഖ്, രാജന്‍ പി. ദേവ്, കൊച്ചിന്‍ ഹനീഫ, രാജന്‍ പി.ദേവ്, ഹരിശ്രീ അശോകന്‍, ഗണേഷ് കുമാര്‍, സുധീഷ്, ഷമ്മി തിലകന്‍, അഗസ്റ്റിന്‍, ബാബുരാജ്, സുരാജ് വെഞ്ഞാറമ്മൂട്, കെ.പി.എ.സി.ലളിത തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


Click it and Unblock the Notifications