ദിലീപ് സന്ധ്യാമോഹന്റെ ചിത്രത്തില്‍
ജൂലൈ നാലിന് ശേഷം സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവും.
ദിലീപിന്റെ സ്ഥിരം കൂട്ടാളികളായ ഉദയ് കൃഷ്ണ- സിബി കെ.തോമസ് ടീമാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ജഗതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ എന്നീ പ്രമുഖതാരങ്ങളും അണിനിരക്കുന്നു.
ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍. രാധാകൃഷ്ണന്‍, കെ.രാധാകൃഷ്ണന്‍, ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.
ജൂലൈ നാല് ദിലീപിന്റെ ജന്മദിനമായ ജൂലൈ നാലിനാണ് റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications