ഒരിടത്തൊരു പുഴയുണ്ട്
രഞ്ജന്‍ പ്രമോദ്, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ക്കു പിന്നാലെ മലയാളത്തിലെ മറ്റൊരു യുവതിരക്കഥാകൃത്ത് കൂടി സംവിധായകന്റെ കുപ്പായമണിയുന്നു. ഇഷ്ടം, നമ്മള്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കലവൂര്‍ രവികുമാറാണ് സംവിധായകവേഷമണിയുന്നത്.
ഒരിടത്തൊരു പുഴയുണ്ട്- കലവൂര്‍ രവികുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതാണ്. കുട്ടികള്‍ക്കായുള്ള ചിത്രമാണിത്. ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം നെടുമുടി വേണു, ജെനി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ നടക്കും. കമലം ഫിലിംസിന്റെ ബാനറില്‍ രഘുനാഥന്‍ വൈദ്യരാണ് ചിത്രം നിര്‍മിക്കുന്നത്.
കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.


Click it and Unblock the Notifications