മോഹന്‍ലാല്‍ വീണ്ടും റോഷനൊപ്പം
ഉദയനാണ് താരം എന്ന ചിത്രം നേടിയ വന്‍വിജയത്തിനു ശേഷം മോഹന്‍ലാലിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാലിന് ലഭിച്ച ആ സൂപ്പര്‍ഹിറ്റ് പിന്നീട് സൂപ്പര്‍താരത്തിന്റെ ഒരു പിടി സൂപ്പര്‍ വിജയങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. ഉദയനാണ് താരം ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാല്‍ ആരാധകരുടെ കണ്ണിലുണ്ണിയായി.
ഉദയനാണ് താരത്തിനു ശേഷം റോഷന്‍ മറ്റൊരു സൂപ്പര്‍താര ചിത്രമൊരുക്കുക എന്ന സെയിഫ് ഗെയിം കളിക്കുന്നതിനു പകരം ഒരു പരീക്ഷണത്തിനൊരുങ്ങുന്നതാണ് കണ്ടത്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ നോട്ട്ബുക്ക് ബോക്സോഫീസ് വിജയമായില്ലെങ്കിയും വിമര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി.
നോട്ട്ബുക്കിനു ശേഷം റോഷന്‍ വീണ്ടും മോഹന്‍ലാലുമായി ഒന്നിക്കുകയാണ്. അടുത്ത മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് റോഷന്‍ തന്റെ പുതിയ പ്രൊജക്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. അഞ്ച് കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുക്കിയ ചിത്രങ്ങളിലൊന്നായിരിക്കും.
റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും രചിക്കുന്നത്. ഉദയനാണ് താരത്തിന്റെ കഥയൊരുക്കിയ റോഷന്‍ തിരക്കഥ എഴുതുന്നത് ആദ്യമായാണ്.


Click it and Unblock the Notifications











