ഗായകന്‍, നായകന്‍, ഇനി?
ഒരു ഗായകനെന്ന നിലയില്‍ വിനീത് ശ്രീനിവാസന്‍ ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടെന്നാണ്. ഉദയനാണ് താരത്തിലെയും ചാന്തുപൊട്ടിലെയും ക്ലാസ് മേറ്റ്സിലെയും ഗാനങ്ങള്‍ വിനീത് ശ്രീനിവാസനെ ജനപ്രിയ ഗായകനാക്കി മാറ്റി.
ഗായകന്‍ ഇനി നായകനാവാനൊരുങ്ങുകയാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. മെഗാഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടാണ് ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.
ചലച്ചിത്രരംഗത്ത് ഒരു സംവിധായകനാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വിനീത് ശ്രീനിവാസന്‍ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഏതായാലും ആ ആഗ്രഹം സാധിക്കുന്നതിനു മുമ്പു തന്നെ വിനീത് ഗായകനും നായകനുമായി. ഇനി സംവിധായകനായ വിനീതിനെയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications