മമ്മൂട്ടി ഇംഗ്ലീഷ് ചിത്രത്തില്‍
ഇംഗ്ലീഷിലും ഹിന്ദിയിലുമൊരുക്കിയ ഡോ.അംബേദ്കര്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി താന്‍ ഒരു ഇന്ത്യന്‍ നടനാണെന്ന് തെളിയിച്ചിട്ടുണ്ട്. അംബേദ്കറെ അവതരിപ്പിക്കാനായി ഇംഗ്ലീഷില്‍ പ്രത്യേക പരിശീലനം നടത്തിയ മമ്മൂട്ടി കേരളത്തില്‍ നിന്നുള്ള ഒരു നടന്റെ പരിമിതികള്‍ ഉരിഞ്ഞുകളഞ്ഞാണ് അംബേദ്കര്‍ക്ക് ജീവന്‍ നല്‍കിയത്.
അംബേദ്കറിലൂടെ മൂന്നാമത്തെ തവണ ദേശീയാംഗീകാരം നേടിയ മമ്മൂട്ടി ഒരിക്കല്‍ കൂടി ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. എസ്. കാര്‍ത്തിക സംവിധാനം ചെയ്യുന്ന ദി ലേറ്റ് നൈറ്റ് ബെഗ്ഗര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്.
ഡോ.വര്‍മ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബേബി മാളവിക, നീതു ചന്ദ്ര, രോഹിണി എന്നിവര്‍ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു.
ഈ ചിത്രത്തില്‍ അഭിനയിക്കാനായി അഞ്ച് ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. ജൂണില്‍ മഹാബലിപുരത്ത് ചിത്രീകരണം ആരംഭിക്കും. ചിത്തിരം പേശുതടിയിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ മഹേഷ് മുത്തുസ്വാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇറ്റാലിയന്‍ സംഗീത സംവിധായകന്‍ ഫ്രെഡറികോ സെവന്‍സിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.


Click it and Unblock the Notifications