സിമ്രാന്റെ ഹാര്‍ട്ട് ബീറ്റ്സ്

By Staff

എംബിബിഎസ് വിദ്യാര്‍ത്ഥിയായ തങ്കം ജോര്‍ജിനെ ചുറ്റിപ്പറ്റി ചില ദുരൂഹതകളുണ്ട്. കോള്‍ ഗേള്‍, സ്പൈ, ലവര്‍ എന്നിങ്ങനെ ആ പെണ്‍കുട്ടിക്ക് വിശേഷണങ്ങള്‍ പലത്. വിദ്യാര്‍കള്‍ക്കിടയില്‍ തങ്കം പല സംശയങ്ങളും ജനിപ്പിക്കുന്നു.

എംബിബിഎസ് കഴിഞ്ഞ് സേലത്ത് എംഡിക്ക് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹരിത എന്ന പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിക്കുന്നു. ഹരിത മരിച്ചില്ല. ആ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഓഫീസറുടെ അന്വേഷണം എത്തിച്ചേര്‍ന്നത് തങ്കം ജോര്‍ജിലും അവളുടെ കൂട്ടുകാരനായിരുന്ന ഇടിക്കളയിലുമാണ്.

നീണ്ട ഇടവേളക്കു ശേഷം ഒരു മലയാള ചിത്രത്തിലൂടെ സിമ്രാന്‍ സിനിമാരംഗത്ത് തിരിച്ചെത്തുമ്പോള്‍ ശക്തമായ കഥാപാത്രമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. വിനു ആനന്ദ് സംവിധാനം ചെയ്യുന്ന ഹാര്‍ട്ട് ബീറ്റ്സ് എന്ന ചിത്രത്തില്‍ സിമ്രാന്‍ അവതരിപ്പിക്കുന്ന തങ്കം ജോര്‍ജ് സിനിമയിലുടനീളം ഒരു സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. ഇടിക്കുളയായി അഭിനയിക്കുന്നത് ഇന്ദ്രജിത്താണ്.

മെഡിക്കല്‍ കോളജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരു റൊമാന്റിക് ത്രില്ലറാണ് വിനു ആനന്ദും തിരക്കഥാകൃത്ത് ബാബു ജനാര്‍ദനനും ഒരുക്കുന്നത്. ഇന്ദ്രജിത്തിന്റെ കൂട്ടുകാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായി മണിക്കുട്ടന്‍, അരുണ്‍, ഗോവിന്ദന്‍കുട്ടി, അനൂപ് ചന്ദ്രന്‍ എന്നിവരും അഭിനയിക്കുന്നു.

ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍ ചാരുഹാസന്‍, കൊച്ചിന്‍ ഹനീഫ, ഇ.എ.രാജേന്ദ്രന്‍, വത്സലാമേനോന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ചിത്രം നിര്‍മിക്കുന്ന ജോളി ജോസഫിന്റേതാണ് ഹാര്‍ട്ട് ബീറ്റ്സിന്റെ കഥയും. ജൂലായ് അവസാനവാരം രമ്യ റിലീസ് ചിത്രം ഹാര്‍ട്ട് ബീറ്റ്സ് തിയേറ്ററുകളിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X