ഒറ്റക്കയ്യനും അവാര്‍ഡ് നേടുമോ?
കഴിഞ്ഞ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ച നടനാണ് ശ്രീനിവാസന്‍. തകരച്ചെണ്ട എന്ന ചിത്രത്തില്‍ ഒറ്റക്കാലനായ പിച്ചക്കാരനായി അഭിനയിച്ചതിനാണ് ശ്രീനിവാസന് പ്രത്യേക അവാര്‍ഡ് ലഭിച്ചത്.
പ്രത്യേക അവാര്‍ഡെന്ന് പറയുമ്പോള്‍ അത് ഒട്ടും കുറഞ്ഞതല്ല. പുരസ്കാര തുകയായി ലഭിച്ചത് മികച്ച നടന് നല്‍കിയ തുക തന്നെ. മികച്ച രണ്ടാമത്തെ നടന് അതിന്റെ പകുതി പുരസ്കാര തുക മാത്രമേ ലഭിച്ചുള്ളൂ. ഫലത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് തുല്യം.
ഒറ്റക്കാലനായി അഭിനയിച്ചതിനായിരുന്നു ഈ അവാര്‍ഡ്. ഒറ്റക്കാലനായി അഭിനയിച്ച് മികവ് കാട്ടിയ ശ്രീനിവാസന്‍ ഇനി ഒറ്റക്കയ്യനായും അഭിനയിക്കുന്നു. അതിനും കിട്ടുമോ മറ്റൊരു അവാര്‍ഡ്?
ചിത്രത്തിന്റെ പേര് ഒറ്റക്കയ്യന്‍. ജി.ആര്‍.ഇന്ദുഗോപന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ ഒറ്റക്കയ്യനാവുന്നത്. അരുണ്‍, സലിംകുമാര്‍, അശോകന്‍, റാണി ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണന്‍. വയലറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീ ബാല്‍ചിത്രയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications