വിനീതിന് ആദ്യമായി ഇരട്ടവേഷം
അഭിനയജീവിതത്തില്‍ ആദ്യമായി വിനീത് ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. എം.ടി.അന്നൂര്‍ സംവിധാനം ചെയ്യുന്ന കാല്‍ച്ചിലമ്പ് എന്ന ചിത്രത്തില്‍ വിനീത് അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്.
തെയ്യം കലാകാരനായ കണ്ണന്‍ എന്ന കഥാപാത്രത്തെയും കണ്ണന്റെ അച്ഛന്‍ വേഷവുമാണ് വിനീത് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശാസ്ത്രീയനൃത്തത്തില്‍ പ്രാവീണ്യമുള്ള വിനീത് കാല്‍ച്ചിലമ്പിലെ തെയ്യം കലാകാരനായ കണ്ണനെ അവതരിപ്പിക്കാനായി തെയ്യം പഠിച്ചുവരികയാണ്.
സംവൃത സുനിലാണ് കാല്‍ച്ചിലമ്പിലെ നായിക. കച്ചവട സിനിമാ ശൈലിയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു പിടി ചിത്രങ്ങളില്‍ നായികയായ സംവൃതക്ക് കാല്‍ച്ചിലമ്പിലെ നായികാവേഷവും ലഭിച്ചിരിക്കുന്നു. തമിഴ് നടിയായ ശിവാനിയാണ് ചിത്രത്തിലെ മറ്റൊരു നായിക.
ജഗതി ശ്രീകുമാര്‍, ജഗദീഷ്, സായികുമാര്‍, മാള, സബിതാ ആനന്ദ്, അംബിക എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഭരത് സിനിമയ്ക്കു വേണ്ടി ജോഷി, മധു മരങ്ങാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് എം.സുകുമാര്‍ജി. സംഗീതം കൈതപ്രം. കാല്‍ച്ചിലമ്പിന്റെ ചിത്രീകരണം പയ്യന്നൂരില്‍ തുടങ്ങി.


Click it and Unblock the Notifications