twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീതസാന്ദ്രമായ ന്യൂസ് ചാനല്‍

    By Staff
    |

    കാഴ്ച, തന്മാത്ര, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വ്യത്യസ്തമായ ഒരു പ്രമേയ പരിസരത്തിലേക്ക് ബ്ലെസ്സി കൂടുമാറുകയാണ്. ദിലീപിനെയും മീരാ ജാസ്മിനെയും നായികാനായകന്‍മാരാക്കി ബ്ലെസ്സി ഒരുക്കുന്ന കല്‍ക്കത്ത ന്യൂസ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഏറെ ചിത്രമാണ്.

    ജീവിതത്തിലെ ദുരവസ്ഥകള്‍ക്കിടയിലും സംഗീതം മനസില്‍ കൊണ്ടുനടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന കല്‍ക്കത്ത ന്യൂസ് ചലച്ചിത്ര സംഗീതത്തില്‍ പുതിയൊരനുഭവമായിരിക്കും. പ്രേക്ഷകര്‍ക്ക് പകരുന്നത്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ബംഗാളി സംഗീതത്തിന്റെ മാധുര്യമുണ്ടാവും. ബംഗാളി സംഗീത സംവിധായകനായ ദേബ് ജ്യോതിമിശ്രയാണ് ബ്ലെസ്സിയുടെ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

    സലില്‍ ചൗധരിയുടെ ശിഷ്യനായിരുന്ന ദേബ് ജ്യോതിമിശ്ര ബംഗാളി സംഗീതത്തിന്റെ പുതിയ അനുഭവങ്ങള്‍ പകരുന്ന ഈണങ്ങളൊരുക്കുന്നതിനൊപ്പം രവീന്ദ്രസംഗീതവും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടുകാരിയുടെ കഥ പറയുന്ന ചിത്രത്തിലെ നാല് ഗാനങ്ങളും പാടിയിരിക്കുന്നത് ചിത്രയാണ്. ഒപ്പം മധു ബാലകൃഷ്ണനും പാടിയിരിക്കുന്നു.

    ജീവിതത്തിലെ ചില അപൂര്‍വ മുഹൂര്‍ത്തങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് ബ്ലെസ്സിയുടെ കല്‍ക്കത്ത ന്യൂസ്. കല്‍ക്കത്ത ന്യൂസ് എന്ന ടിവി ചാനലിന്റെ പ്രൊഡ്യൂസറായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. കല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്നിട്ടും മലയാളത്തനിമ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരന്‍. ഒരു സമൂഹവിവാഹത്തില്‍ വിവാഹിതയായി കൊല്‍ക്കത്തയിലെത്തി മൂന്നാം ദിവസം ഭര്‍ത്താവ് മരണപ്പെട്ട് ജീവിതത്തിന്റെ ദുരവസ്ഥയിലേക്ക് വീഴുന്ന ഒരു പെണ്‍കുട്ടിയെ അയാള്‍ പരിചയപ്പെടുന്നത് യാദൃശ്ചികമായാണ്. ജീവിതം ഒരു ദുരന്തത്തിലെത്തി നില്‍ക്കുമ്പോഴും സംഗീതം മനസിലേറ്റുന്ന പെണ്‍കട്ടി. സംഗീതത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്ക് അവള്‍ പതുക്കെ വഴിമാറുകയായിരുന്നു. മീരാ ജാസ്മിനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    വിനോദയാത്രക്കു ശേഷം ദിലീപും മീരാ ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണിത്. കൊല്‍ക്കത്തയില്‍ വച്ച് ചിത്രീകരിക്കുന്ന കൊല്‍ക്കത്ത ന്യൂസ് സെഞ്ച്വറി വിതരണത്തിനെത്തിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X