TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പ്രണയത്തിന്റെ നിവേദ്യം
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നഖക്ഷതങ്ങള്‍, എന്നെന്നും കണ്ണേട്ടന്റെ, അനിയത്തിപ്രാവ്, കൈയെത്തും ദൂരത്ത്..............പുതുമുഖങ്ങള്‍ പ്രണയകഥയിലെ നായകരാവുന്ന ഒരു പിടി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.
കൗമാരപ്രണയത്തിന്റെ പുതിയ ഭാവപൊലിമകള്. അതിന് വെള്ളിത്തിരയില്‍ ജീവന് പകരാന്‍ പുതുമുഖങ്ങള്‍ തന്നെ വേണമെന്ന ചിന്തയില്‍ നിന്നാണ് സിനിമയില്‍ മുഖം കാട്ടാന്‍ ഈ ചിത്രങ്ങളിലൂടെ പുതിയ ജോഡികളെത്തിയത്. സിനിമയില്‍ പ്രണയകഥയുടെ ചാരുത പകര്‍ന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളും അനിയത്തിപ്രാവും നഖക്ഷതങ്ങളും പോലുള്ള സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചത് പിന്നീട് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ചില താരങ്ങളെ. പ്രേക്ഷകര്‍ എക്കാലവും ഓര്‍ക്കുന്ന ചില പ്രണയജോഡികളെ. അതേ സമയം എന്നെന്നും കണ്ണേട്ടന്റെ, കൈയെത്തും ദൂരത്ത് എന്നീ ചിത്രങ്ങളില്‍ കണ്ട പുതിയ മുഖങ്ങള്‍ പിന്നീട് സിനിമയില്‍ മുഖം കാട്ടിയുമില്ല.
പ്രണയത്തിന് പുതിയ മുഖങ്ങള്‍ പകര്‍ന്ന ഈ ചിത്രങ്ങളുടെ ജനുസില്‍ പെട്ട ഒരു ചിത്രം കൂടി മലയാളത്തിലെത്തുകയാണ്- ലോഹിതദാസിന്റെ നിവേദ്യം. മറ്റൊരു പുതുമുഖ ജോഡിയെ മലയാളത്തിന് പരിചയപ്പെടുത്തുന്ന പ്രണയകഥ പറയുന്ന ചിത്രം.
ലോഹിതദാസ് ഒരുക്കുന്ന ഈ പ്രണയനിവേദ്യത്തില് നായികാനായകന്മാരാകുന്നത് വിനു മോഹനും ഭാമയുമാണ്. അനശ്വര നടന് കൊട്ടാരക്കര ശ്രീധരന് നായരുടെ ചെറുമകനാണ് വിനുമോഹന്‍. ശ്രീധരന് നായരുടെ മകളും നടന് സായികുമാറിന്റെ സഹോദരിയുമായ നടി ശോഭ മോഹന്റെ മകന്.
മീരാ ജാസ്മിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ ലോഹിതദാസ് ഈ ചിത്രത്തിനായി കണ്ടെത്തിയ നായികയാണ് ഭാമ. പ്ലസ് ടു പಠനം കഴിഞ്ഞ കോട്ടയം സ്വദേശിയാണ് ഭാമ. ശാസ്ത്രീയ നൃത്ത-സംഗീത വിദ്യാര്‍ത്ഥിനിയുമാണ്. ടിവിയില്‍ അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ നായികാതുല്യമായ മറ്റൊരു കഥാപാത്രത്തെ അപര്‍ണ അവതരിപ്പിക്കുന്നു. അപര്‍ണയും സിനിമയില്‍ പുതുമുഖം തന്നെ.
ഭക്തിയും പ്രണയവും പലപ്പോഴും സമാനമാണ്. ഭക്തിയില്‍ ഒരു ത്യാഗമുണ്ട്. പ്രണയത്തിലുമുണ്ട് പ്രണയിനിക്കായുള്ള ത്യാഗം. ഭക്തിയുടെ തലത്തില്‍ സ്വയം നിവേദിക്കുന്ന ഒരു പ്രണയബന്ധത്തെ കുറിച്ചുള്ള കഥയാണ് നിവേദ്യം പറയുന്നത്- ലോഹിതദാസ് പറഞ്ഞു.
ലോഹിതദാസ് തന്നെയാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. ഭരത് ഗോപി, നെടുമുടി വേണു, ശ്രീഹരി, കൊച്ചുപ്രേമന്, സൗമ്യാ സുരേഷ്, ബിഞ്ജു ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
കൈതപ്രവും ലോഹിതദാസും ബിച്ചു തിരുമലയും കുട്ടപ്പന് മാഷും രചിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന് സംഗീതം പകരുന്നു. ഛായാഗ്രഹണം സാജന് കളത്തില്‍. ടച്ച് വുഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒമര്‍ ഷെരീഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമായ നിവേദ്യത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു.