ഉദയതാരയുടെ താരോദയം
തമിഴില്‍ നിന്ന് മലയാളത്തിലേക്കെത്തുന്ന മറ്റൊരു നടിയാണ് ഉദയതാര. കലാഭവന്‍ മണിയുടെ നന്മയില്‍ നായികമാരിലൊരാളായ ഉദയതാരക്ക് മലയാളത്തില്‍ രണ്ടാമത്തെ ചിത്രവും കിട്ടിക്കഴിഞ്ഞു.
കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ഉദയതാരയ്ക്ക് മലയാളത്തിലെ ആദ്യചിത്രമായ നന്മയില്‍ മികച്ച വേഷമാണ് ലഭിച്ചത്. ഇപ്പോള്‍ തമിഴ് നടന്‍ ബാല നായകനാവുന്ന മലയാള ചിത്രം പത്താമധ്യായത്തില്‍ നായികയായി അഭിനയിക്കുകയാണ് ഉദയതാര.
പി.കെ.രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പത്താമധ്യായത്തില്‍ മറ്റു താരങ്ങള്‍ മുരളി, മധു, ജഗതി ശ്രീകുമാര്‍, ദേവന്‍, ഇന്ദ്രന്‍സ്, ജഗന്നാഥവര്‍മ, കൊച്ചുപ്രേമന്‍, പുന്നപ്ര പ്രശാന്ത്, ശ്രീരാജ് കാപ്പാടന്‍, സുചിത, കല്പന, ബിന്ദു പണിക്കര്‍, കലാരഞ്ജിനി, ലക്ഷ്മി രാധാകൃഷ്ണന്‍, അതുല്‍ കൃഷ്ണ, ബേബി അര്‍ച്ചിത എന്നിവരും വേഷമിടുന്നു.
ഏഴാച്ചേരി രാമചന്ദ്രന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. എകെ ഗ്രൂപ്പ് സിനി ഫാക്ടറിയുടെ ബാനറില്‍ അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications