അത്ഭുത ദ്വീപിന് ഹോളിവുഡ് റീമേക് വന്നേയ്‌ക്കും
ചെന്നൈ: കൊച്ചുമനുഷ്യരുടെ സാന്നിദ്ധ്യവും സംവിധായക മികവും കൊണ്ട് വന്‍ വിജയം നേടിയ അത്ഭുത ദ്വീപ് എന്ന വിനയന്‍ ചിത്രത്തിന് ഹോളിവുഡ് റിമേക്ക് വന്നേയ്‌ക്കും.
ഇതിനായി ഹോളിവുഡ് പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ മുംബൈയില്‍ പുരോഗമിയ്‌ക്കുകയാണ്. ഇംഗ്ലീഷ് റീമേക് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ മലയാളത്തില്‍ നായകനായ മൂന്നടിക്കാരനായ താരം അജയന്‍ തന്നെയായിരിക്കും നായകനാവുക.
റീമേകിനെക്കുറിച്ച് ഒന്നും തീരുമാനമായിട്ടില്ല, പക്ഷേ ചിത്രത്തിന്റെ ആശയത്തില്‍ അവര്‍ക്ക ്‌താല്‌പര്യമുണ്ട ്‌വിനയന്‍ പറയുന്നു. ഗുളീവറുടെ കഥകള്‍( ഗുളീവേര്‍സ് സ്റ്റോറി) എന്ന ഇംഗ്ലീഷ് കഥയുടെ ആശയമാണ് അത്ഭുത ദ്വീപിന്റേത്. ഇതിന്റെ തമിഴ്, തെലുങ്ക് റീമേക്കുകള്‍ ഏപ്രിലില്‍ തിയേറ്ററുകളിലെത്തിയിട്ടുണ്ട്.
പുരുഷന്മാരെല്ലാവരും കുള്ളന്മാരും സ്‌ത്രീകളെല്ലാം സാധാരണ ഉയരമുള്ളവരും അതിസുന്ദരികളുമായി സ്‌തീകളുമുള്ള ഒരു ദ്വീപില്‍ ഹെലികോപ്‌റ്റര്‍ അപകത്തിലൂടെ ആറ് നാവിക സേനാംഗങ്ങള്‍ എത്തിച്ചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ലക്ഷദ്വീപിലും പാലക്കാട് ജില്ലയിലുമായാണ് അത്ഭുത ദ്വീപ് ചിത്രീകരിച്ചത്.
കേരള സംസ്ഥാന വൈദ്യുതി വകുപ്പിലെ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനിയറായ വിനയന്‍ 1985 ല്‍ പുറത്തിറങ്ങിയ മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തെത്തിയത്. എന്നാല്‍ പിന്നീട് സംവിധാനത്തിലേക്ക് തിരിയുകയും 1990ല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ട് തിരിച്ചെത്തുകയുമായിരുന്നു.


Click it and Unblock the Notifications