ബാല മൂന്നാം വട്ടം മലയാളത്തില്‍
പി.കെ.രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പത്താമദ്ധ്യായത്തില്‍ നായകനായി അഭിനയിക്കുന്ന ബാലക്ക് മലയാളത്തില്‍ ഇത് മൂന്നാമത്തെ ഊഴമാണ്.
കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. നവ്യാ നായര്‍ നായികയായ ആ ചിത്രം വിജയിച്ചില്ലെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ബിഗ് ബി ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയുടെ സഹോദരന്‍മാരിലൊരാളായിട്ടാണ് ബിഗ് ബിയില്‍ ബാല അഭിനയിച്ചത്. മികച്ച വേഷമാണ് ബിഗ് ബിയില്‍ ബാലക്ക് ലഭിച്ചത്.
മൂന്നാം വട്ടം ബാല വീണ്ടും മലയാളത്തിലെത്തുമ്പോള്‍ ഒരിക്കല്‍ക്കൂടി നായകവേഷം. ഉദയതാരയും സചിതയുമാണ് നായികമാര്‍. മുരളിയുടെ മകനായാണ് അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ പേര് അച്യുതന്‍.
ബിഗ് ബിയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയത് പത്താമദ്ധ്യായത്തിന്റെ വിജയത്തിന് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ബാല.


Click it and Unblock the Notifications