മോണിക്കയെത്തുന്നു മനമിളക്കാന്‍
മോണിക്കയെ മുമ്പ് മലയാളത്തില്‍ കണ്ടിട്ടുണ്ട്. പക്ഷേ അന്ന് മോണിക്ക അശ്വതിയായിരുന്നു. ഫാന്റം പൈലി എന്ന ചിത്രത്തില്‍ ഉപനായികയുടെ വേഷമായിരുന്നു അശ്വതിക്ക്. തീര്‍ത്ഥാടനത്തിലും ഒരു ചെറിയ വേഷം ചെയ്തു. അശ്വതി പിന്നീട് തമിഴിലെത്തി. പേര് മാറ്റി മോണിക്കയായി. ഗ്ലാമറിന്റെ അഴകും മിനുപ്പുമായി തമിഴില്‍ തിളങ്ങാന്‍ തുടങ്ങി.
അഴകി എന്ന ചിത്രത്തിലൂടെയാണ് മോനിക്ക തമിഴില്‍ ശ്രദ്ധേയയായത്. മീരാ ജാസ്മിന്‍ നായികയായ സണ്ടക്കോഴിയിലും മോനിക്കക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചു. സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന ചിത്രത്തിലൂടൊണ് തമിഴില്‍ തുടക്കമിടുന്നത്. തമിഴില്‍ നിന്ന് വീണ്ടും മലയാളത്തിലെത്തുമ്പോള്‍ ഫാന്റം പൈലിയിലെയും തീര്‍ത്ഥാടനത്തിലെയും നടിയില്‍ നിന്ന് മോണിക്ക തീര്‍ത്തും മാറിയിരിക്കുന്നു.
ചിലന്തി എന്ന ചിത്രത്തിലൂടെയാണ് മോണിക്ക വീണ്ടും മലയാളത്തിലെത്തുന്നത്. ചിത്രകൂടം എന്ന ചിത്രത്തിനു ശേഷം പ്രദീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിലന്തി. ഗംഗ എന്ന കഥാപാത്രത്തെയാണ് മോണിക്ക ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വളരെ ശാന്തശീലയായിരുന്നു ഗംഗ. പക്ഷേ അവള്‍ പിന്നീട് പണത്തിനു വേണ്ടി എന്തും ചെയ്യുന്ന സ്വഭാവക്കാരിയായി മാറുകയായിരുന്നു.
അര്‍ച്ചനയാണ് ചിത്രത്തിലെ മറ്റൊരു നായിക. പുതുമുഖമാണ് നായകന്‍. ദേവന്‍, ജഗദീഷ്, കൊച്ചുപ്രേമന്‍, മച്ചാന്‍ വര്‍ഗീസ് എന്നിവരും വേഷമിടുന്നു. ചൈന്നൈയില്‍ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications