മലയാളത്തില്‍ ടുലിപ് വസന്തം
ടുലിപ് ജോഷി എന്ന ബോളിവുഡ് സുന്ദരിയാണ് മിഷന്‍ 90 ഡേയ്സില്‍ മമ്മൂട്ടിയുടെ നായിക. ഉത്തരേന്ത്യയിലെ മനോഹരമായ ഒരിനം പുഷ്പത്തിന്റെ പേരാണ് ടുലിപ്. ബോളിവുഡില്‍ വസന്തമായി വിടര്‍ന്ന ടുലിപ് ജോഷി ഇപ്പോള്‍ മലയാളത്തിലും വസന്ത ഗന്ധങ്ങള്‍ പടര്‍ത്താനെത്തുകയാണ്.
ബോളിവുഡിലെ പുതിയ ഗ്ലാമര്‍ പുഷ്പമായ ടുലിപ് യാഷ് ചോപ്രയുടെ മകന്‍ ആദിത്യ ചോപ്രയുടെ മേരേ യാര്‍ കി ശാദി ഹൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. 2007ലെ ഫെമിന മിസ് ഇന്ത്യയായിരുന്നു ടുലിപ്. മോഡലിംഗ് രംഗത്ത് തിളങ്ങിയതിനു ശേഷമായിരുന്നു സിനിമയിലെ അരങ്ങേറ്റം. നസ്രത് ഫത്തേഹ് അലിഖാനുള്ള സ്മരണാഞ്ജലിയായ വീഡിയോ ആല്‍ബത്തിലും ടുലിപ് പ്രത്യക്ഷപ്പെട്ടു.
ടുലിപിന്റെ രണ്ടാമത്തെ ചിത്രം രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു. മാതൃഭൂമി- എ നാഷന്‍ വിത്തൗട്ട് വുമന്‍ എന്ന ചിത്രത്തിലാണ് പിന്നീട് ടുലിപ് അഭിനയിച്ചത്. വില്ലന്‍ എന്ന തെലുങ് ചിത്രത്തിലും ഷാഹിദ് കപൂര്‍ നായകനായ ദില്‍ മാംഗേ മോറി എന്ന ചിത്രത്തിലും വേഷമിട്ടു. ഹോസ്റ്റല്‍, ശൂന്യ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.
മമ്മൂട്ടി ശിവറാം എന്ന പട്ടാളക്കാരനായി വേഷമിടുന്ന ചിത്രത്തില്‍ ശിവറാമിന്റെ ഭാര്യ അനിത എന്ന കഥാപാത്രത്തെയാണ് ടുലിപ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications