പൃഥ്വിരാജും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു
ചോക്കളേറ്റിനു ശേഷം പൃഥ്വിരാജും ജയസൂര്യയും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ഓണച്ചിത്രമായി ഷാഫി ഒരുക്കുന്ന ചോക്കളേറ്റില്‍ ഇരുവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. രാജബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുയുവനായകരും വീണ്ടും ഒന്നിക്കുന്നത്.
കങ്കാരു എന്നാണ് ചിത്രത്തിന്റെ പേര്. അനില്‍രാജിന്റെ കഥയ്ക്ക് ജെ.പള്ളാശേരി തിരക്കഥയെഴുതുന്നു. ചെസ്സിനു ശേഷം രാജാബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ജൂലൈ 20ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ലാല്‍ റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ജയസൂര്യയും പൃഥ്വിരാജും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. സ്വപ്നക്കൂട്, ക്ലാസ് മേറ്റ്സ് എന്നീ ചിത്രങ്ങളിലാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.


Click it and Unblock the Notifications