മൂന്നാറിലെ ഒഴിപ്പിക്കലിന് സുരേഷ് ഗോപി
രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നും സിനിമക്കാരെ ആകര്‍ഷിക്കുന്ന വിഷയമാണ്. സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ വേണ്ട മാറ്റങ്ങളോടെയും നാടകീയ ശൈലിയില്‍ തകര്‍പ്പന്‍ ഡയലോഗുകളുടെ അകമ്പടിയോടെയും സിനിമയില്‍ പുനരാവിഷ്കരിക്കുകയും പ്രേക്ഷകരുടെ കൈയടി വാങ്ങുകയും പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ ഒരുക്കുന്ന സിനിമക്കാരുടെ ഇഷ്ടവിനോദമാണ്.
സമകാലീന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന സംഭവമാണ് മൂന്നാറിലെ ഒഴിപ്പിക്കല്‍. സിനിമയില്‍ കാണുന്നതു പോലുള്ള നാടകീയതകള്‍ക്കൊടുവിലാണ് മൂന്നാറില്‍ ഒഴിപ്പിക്കലും അതിനോടനുബന്ധിച്ചുള്ള വിവാദങ്ങളും കൊഴുക്കുന്നത്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ സിനിമക്കാര്‍ എങ്ങനെ കൈയും കെട്ടി നോക്കിനില്‍ക്കും? ചിത്രീകരണം നടന്നുവരുന്ന സിനിമകളില്‍ ഈ സംഭവത്തിന് സമാനമായ ദൃശ്യങ്ങള്‍ തിരികിക്കയറ്റാന്‍ ശ്രമമുണ്ടോയെന്ന വിവരം ലഭ്യമല്ല. ഏതായാലും പുതിയൊരു സിനിമക്ക് ഈ സംഭവം പ്രചോദനം നല്‍കിക്കഴിഞ്ഞു. മൂന്നാര്‍ എന്ന പേരില്‍ പുതിയ സിനിമ തന്നെ അനൗണ്‍സ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ സൈമണ്‍.
ഈ ചിത്രത്തിന്റെ കഥ രാഷ്ട്രീയനേതാവ് പി.സി.ജോര്‍ജിന്റേതാണ്. സൈമണിന്റെ ചിത്രീകരണം നടന്നുവരുന്ന കെ.കെ.റോഡ് എന്ന ചിത്രത്തില്‍ പി.സി.ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് മൂന്നാറിലെ നായകനാവുന്നത്.
മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ തീരുന്നതിന് മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.


Click it and Unblock the Notifications