എടച്ചേന കുങ്കനായി ശരത്കുമാര്‍

By Staff

മമ്മൂട്ടി നായകനാവുന്ന പഴശിരാജയില്‍ വളരെ ശ്രദ്ധേയമായ വേഷത്തിലാണ് തമിഴ് നടന്‍ ശരത്കുമാര്‍ അഭിനയിക്കുന്നത്. പഴശിരാജയുടെ വിശ്വസ്തനായ എടച്ചേന കുങ്കനായാണ് ശരത്കുമാര്‍ വേഷമിടുന്നത്.

ശരത്കുമാര്‍ ആദ്യമായി അഭിനയിക്കുന്ന മലയാളച്ചിത്രമാണ് പഴശിരാജ. തലശേരി ധര്‍മടം കടപ്പുറത്തു നടന്ന ഷൂട്ടിംഗിലാണ് ശരത്കുമാര്‍ അഭിനയിക്കുന്ന ആദ്യത്തെ ഷോട്ട് ക്യാമറയില്‍ പകര്‍ത്തിയത്.

കടലോരത്ത് എന്തോ ആലോചിച്ചുനില്‍ക്കുന്ന പഴശിരാജാവ്. അദ്ദേഹത്തിന്റെ അടുത്തേക്ക് കുതിരപ്പുറത്ത് കുതിച്ചെത്തുന്നു എടച്ചേന കുങ്കന്‍. കുതിരപ്പുറത്തു നിന്നിറങ്ങി കുങ്കന്‍ തന്റെ ഉടവാള്‍ പഴശിരാജാവിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. ഈ സീനാണ് ചിത്രീകരിച്ചത്.

ചിത്രത്തില്‍ ശരത്കുമാര്‍ അവതരിപ്പിക്കുന്ന എടച്ചേനി കുങ്കന്‍ വളരെ ശക്തമായ കഥാപാത്രമാണ്. ശരത്കുമാറിനെ കൂടാതെ അന്യഭാഷയില്‍ നിന്ന് മറ്റൊരു താരം കൂടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പഴശിരാജാവിന്റെ ഭാര്യയായി അഭിനയിക്കുന്ന കനിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X