സംവൃതയുടെ കാല്‍ച്ചിലമ്പ്
വമ്പന്‍ പ്രൊജക്ടുകളിലെ നായികാവേഷമൊന്നും സംവൃതയെ തേടിയെത്തുന്നില്ല. രസികനില്‍ ദിലീപിന്റെ നായികായതിനു ശേഷം വലിയ പ്രൊജക്ടുകളിലോ സൂപ്പര്‍താര ചിത്രങ്ങളിലോ നായികയാവാന്‍ സംവൃതക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ സിനിമയില്‍ സംവൃതക്ക് അവസരങ്ങളില്ലാത്ത സ്ഥിതി അതുകൊണ്ടൊന്നും ഉണ്ടായിട്ടില്ല.
ഇടത്തരം സിനിമകളിലൂടെ സംവൃത മലയാളത്തില്‍ സജീവമാണ്. സൂപ്പര്‍താര ചിത്രങ്ങളിലെ ഉപനായികാവേഷങ്ങളും ഈ നടിക്ക് ലഭിക്കുന്നു. ചിത്രീകരണം നടന്നുവരുന്ന ലാല്‍ ജോസിന്റെ അറബിക്കഥയില്‍ ഉപനായികയായ സംവൃതക്ക് കാല്‍ച്ചിലമ്പ് എന്ന പരീക്ഷണ സ്വഭാവമുള്ള ചിത്രത്തില്‍ നായികാവേഷമാണ്.
സകലകലകളിലും പ്രാവീണ്യമുള്ള കാര്‍ത്തിക തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. നോട്ടത്തില്‍ ശാലീന സുന്ദരിയായ ഗ്രാമീണ പെണ്‍കൊടിയായി അഭിനയിച്ച സംവൃതക്ക് വീണ്ടും അത്തരമൊരു വേഷം ഈ ചിത്രത്തില്‍ ലഭിച്ചിരിക്കുകയാണ്.
ഗ്രാമീണ സൗന്ദര്യത്തിനൊപ്പം സൗന്ദര്യത്തിന്റെ തീക്ഷ്ണഭാവങ്ങളും പകരുന്ന രംഗങ്ങളിലാണ് സംവൃത ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications