ലാലിന്റെ മോഡല്‍, പിന്നീട് നായിക
പാര്‍വതി മില്‍ട്ടണ്‍ ഹലോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. തെലുങ്ക് ചിത്രങ്ങളിലൂടെ ഗ്ലാമര്‍ സുന്ദരിയെന്ന് പേരെടുത്ത പാര്‍വതി മില്‍ട്ടണ് മലയാളത്തില്‍ നായികയാവാന്‍ വഴിയൊരുക്കിയത് ഒരു പരസ്യചിത്രമാണ്.
മലബാര്‍ ഗോള്‍ഡിന്റെ പരസ്യചിത്രത്തിലാണ് പാര്‍വതി മില്‍ട്ടണ്‍ ആദ്യമായി മോഹന്‍ലാലിനൊപ്പം പ്രത്യക്ഷപ്പെട്ടത്. പരസ്യചിത്രത്തിലെ നായികയെ വൈകാതെ മോഹന്‍ലാല്‍ തന്റെ അടുത്ത ചിത്രത്തിലെ നായികയാക്കുകയായിരുന്നു.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ഹലോ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് പാര്‍വതിക്ക് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തായി ജഗതിയും പ്രത്യക്ഷപ്പെടുന്ന ഹലോ ഒരു മുഴുനീള ഹാസ്യചിത്രമാണ്.
ജൂലൈയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഛോട്ടാ മുംബൈക്കു ശേഷം ഈ വര്‍ഷം റിലീസ് ചെയ്യുന്ന രണ്ടാമത്ത മോഹന്‍ലാല്‍ ചിത്രമാണ് ഹലോ.


Click it and Unblock the Notifications