എം.ടി പഴശിയെ സമീപിക്കുമ്പോള്‍

By Staff

ചരിത്രത്തിലേക്കും പഴങ്കഥകളിലേക്കും തിരിഞ്ഞുനോക്കുമ്പോള്‍ എം.ടി തന്റേതായ ഒരു രചനാശൈലിയാണ് സ്വീകരിക്കാറുള്ളത്. ഒരു വടക്കന്‍ വീരഗാഥയിലും പെരുന്തച്ചനിലും നാമത് കണ്ടതാണ്.

വടക്കന്‍ വീരഗാഥയില്‍ പഴയ വടക്കന്‍ കഥയിലെ വില്ലനായ ചന്തുവിനെ നായകനാക്കി. വീരപുരുഷന്റെ പരിവേഷമുണ്ടായിരുന്ന ആരോമല്‍ ചേകവര്‍ക്ക് വില്ലന്‍ പരിവേഷവും കിട്ടി. എം.ടി തന്റേതായ ശൈലിയില്‍ ഒരു പഴങ്കഥയെ മാറ്റിയെഴുതി. അതിന് തന്റേതായ ഒരു ഭാഷ്യവും ചമച്ചു.

വടക്കന്‍ വീരഗാഥയില്‍ പ്രത്യക്ഷമായി ഇങ്ങനെയൊരു പുനരാഖ്യാനം സൃഷ്ടിച്ച എം.ടി പെരുന്തച്ചനിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് വ്യാഖ്യാനിക്കാവുന്ന തരത്തില്‍ പരോക്ഷമായ ചില സൂചനകളാണ് നല്‍കിയത്. പെരുന്തച്ചനും മകനും തമ്മിലുള്ള ബന്ധത്തെ പുതിയൊരു തലത്തില്‍ എം.ടി പ്രതിഷ്ഠിച്ചു.

പെരുന്തച്ചന്റെയും ചന്തുവിന്റെയും കഥകള്‍ക്ക് പുതിയ ആഖ്യാനങ്ങള്‍ ചമച്ച എം.ടി ആദ്യമായി ഒരു ചരിത്രഗാഥയെ തന്റെ സിനിമാരചനയിലേക്ക് കൊണ്ടുവരികയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ അവശേഷിക്കുന്നതുവരെ പോരാടിയ പഴശിരാജയുടെ കഥ എം.ടി പറയുമ്പോള്‍ ചരിത്രകഥകള്‍ക്ക് എന്ത് വ്യാഖ്യാനമാവും എം.ടി സൃഷ്ടിക്കുക?

പഴശിരാജയുടെ മരണം പോലുള്ള സംഭവങ്ങളില്‍ ചരിത്രം പല സന്ദേഹങ്ങളുമാണ് അവശേഷിപ്പിക്കുന്നത്. പഴശിയുടെ മരണത്തെ കുറിച്ച് പല കഥകളും അവശേഷിക്കുന്നു. ചരിത്രസംഭവമാണെങ്കിലും എം.ടിയെ പോലൊരു എഴുത്തുകാരന് വ്യാഖ്യാനങ്ങള്‍ക്കും പുതിയ ആഖ്യാനങ്ങള്‍ക്കുമുള്ള സാധ്യത പഴശിയുടെ ചരിത്രത്തിലുമുണ്ട്. ചരിത്രത്തെയും പഴമയെയും അതേ പടി സിനിമാഭാഷയില്‍ എഴുതിവയ്ക്കാന്‍ താത്പര്യപ്പെടാത്ത എഴുത്തുകാരനാണ് എം.ടി. എം.ടിയുടെ പഴശി ചരിത്രത്തിന്റെ പുതിയ പുരാവൃത്തമാവുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X