മുക്തക്കു തിരക്ക് തന്നെ

By Staff

തന്നെ കാണുമ്പോള്‍ ഇരുപത് വയസിന്റെ വളര്‍ച്ച തോന്നിക്കുന്നുണ്ടെങ്കിലും തനിക്ക് പ്രായം പതിന‍ഞ്ച് മാത്രമാണെന്നും ഇപ്പോള്‍ പത്താം ക്ലാസിലെത്തിയതേയുള്ളൂവെന്നും മുക്ത പറയുമ്പോള്‍ നാമത് വിശ്വസിക്കണം. മുക്ത പറഞ്ഞില്ലെങ്കിലും മുക്തയുടെ പ്രായത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് ആശയക്കുഴപ്പമുണ്ടാവാനിടയില്ല. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന മുക്തയുടെ ആദ്യചിത്രത്തില്‍ ഈ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ കണ്ടതാണല്ലോ.

പീഡനം നേരിടേണ്ടി വരുന്ന ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷം ചെയ്യാനായി ലാല്‍ ജോസ് കണ്ടെത്തിയത് എട്ടാം ക്ലാസില്‍ പഠിക്കുന്ന മുക്തയെയാണ്. അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ആ ചിത്രത്തിലൂടെ മുക്ത സിനിമയില്‍ അരങ്ങേറി.

പഠിക്കുന്ന ക്ലാസിലും പ്രായത്തിലും കവിഞ്ഞ വല്ലാത്ത വളര്‍ച്ച തോന്നിക്കുന്നുവെന്ന് സ്വയം തന്നെ വിലയിരുത്തുന്ന മുക്തക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച തമിഴിലേക്ക് ചേക്കേറാന്‍ ഉപകരിച്ചു. തമിഴില്‍ പോയി ഭാനുവെന്ന് പേര് സ്വീകരിച്ച മുക്ത ആദ്യചിത്രമായ താമരഭരണിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ചെയ്തതൊക്കെ തന്റെ പ്രായത്തിന് ചേരാത്ത പ്രകടനങ്ങളായിരുന്നു.

തമിഴില്‍ നിന്നും വീണ്ടും മലയാളത്തില്‍ തിരിച്ചെത്തി മുക്ത കമലിന്റെ ഗോളിലെ നായികയായി. ഗോള്‍ തരക്കേടില്ലാത്ത പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളില്‍ പ്രദര്‍പ്പിച്ചുവരികയാണ്. അതിനിടയില്‍ മുക്തയെ തേടി പുതിയ വേഷമെത്തിക്കഴിഞ്ഞു. പൃഥ്വിരാജും ജയസൂര്യയും നായകന്‍മാരാവുന്ന കങ്കാരു എന്ന ചിത്രത്തില്‍ നായികമാരിലൊരാള്‍ മുക്തയാണ്.

ഒരു വയസുള്ള കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്ന ഒരു യുവാവിന്റെ കഥ പറയുന്ന കങ്കാരു സംവിധാനം ചെയ്യുന്നത് രാജബാബുവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X