ഭാവന നിഷ കോത്താരിയെ വെല്ലുമോ?
ഗ്ലാമര്‍ പ്രദര്‍ശനമോ, എങ്കില്‍ ഈ വഴി വരേണ്ട- അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ക്ഷണിച്ചാല്‍ ഭാവന ഇതുവരെ സംവിധായകരോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. ഗ്ലാമര്‍ പ്രദര്‍ശനമില്ലാത്ത റോളുകളാണെങ്കില്‍ മാത്രം വരിക, റോളിനെ കുറിച്ചും പ്രതിഫലത്തെ കുറിച്ചും സംസാരിക്കാം. ഗ്ലാമര്‍ കാട്ടിയുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും ഈയുള്ളവളെ കിട്ടില്ല.
തെലുങ്കില്‍ നിന്ന് നിരവധി അവസരങ്ങള്‍ വന്നപ്പോഴും അതെല്ലാം ഭാവന തള്ളിക്കളഞ്ഞത് ഈയൊരു ഡിമാന്റിന്റെ അടിസ്ഥാനത്തിലായിരുന്നു. നായിക വസ്ത്രം കുറച്ച് അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് ഭൂരിപക്ഷവുമുള്ളതെന്നതിനാല്‍ തെലുങ്കില്‍ നിന്നുള്ള ഓഫറുകളെല്ലാം ഭാവന തള്ളിക്കളഞ്ഞു.
തെലുങ്കില്‍ നിന്ന് കിട്ടുന്ന പ്രതിഫലമാണ് പ്രധാനമായും നടിമാരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. നയന്‍താരയൊക്കെ ഇത്തിരിപോന്ന വസ്ത്രമിട്ട് മേനിയിളക്കിയും കുനിഞ്ഞുമൊക്കെ ദേഹവടിവുകള്‍ അനാവരണം ചെയ്യുന്നത് പ്രതിഫലം അത്ര കനത്തതാണ് എന്ന ഒറ്റക്കാരണത്താലാണ്. തമിഴില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയോളം പ്രതിഫലമെന്ന പ്രലോഭനം ഇപ്പോള്‍ ഭാവനയുടെ മനസിനെയും ചഞ്ചലപ്പെടുത്തുകയാണോ?
ഒടുവില്‍ ഭാവനയും ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിരിക്കുന്നു. നിതിന്‍ നായകനാവുന്ന തക്കാരി എന്ന ചിത്രത്തിലൂടെയാണ് ഭാവന തെലുങ്കില്‍ അരങ്ങേറുന്നത്. നയന്‍താരയെ പോലെ ഭാവനയും മേനിപ്രദര്‍ശത്തിനൊരുങ്ങുകയാണോ?
തക്കാരിയില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് നിഷാ കോത്താരിയെയാണ്! ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും മേനി പ്രദര്‍ശനത്തിന് അതിര് കല്പിക്കാതെ ഉടുതുണി എത്രമേല്‍ കുറച്ചും അഭിനയിക്കാന്‍ തയ്യാറാവുന്ന മാദകനടിയാണ് നിഷാ കോത്താരി. ബോളിവുഡ് ചിത്രങ്ങളില്‍ നിഷാ കോത്താരിയുടെ പ്രകടനം ഏത് പ്രേക്ഷകന്റെയും ഞരമ്പുകളിലെ ചോരയോട്ടം കൂട്ടുന്ന തരത്തിലാണ്. നിഷാ കോത്താരിയെ നായികയാക്കാന്‍ തീരുമാനിക്കണമെങ്കില്‍ അത് എത്തരത്തിലുള്ള വേഷമാവുമെന്ന് പ്രേക്ഷകര്‍ക്ക് ഊഹിക്കാം. നിഷാ കോത്താരി പിന്‍മാറിയതിനെ തുടര്‍ന്നാണ് ഭാവനയെ ആ റോളിലേക്ക് ക്ഷണിച്ചത്. നിഷാ കോത്താരിയെ വെല്ലുന്ന പ്രകടനമാവുമോ ഭാവനയുടേത്?


Click it and Unblock the Notifications