നരേന്‍ വീണ്ടും നായകന്‍
ഫോര്‍ ദി പീപ്പിള്‍, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്‍ രണ്ടാം വരവ് നടത്തിയത് ക്ലാസ് മേറ്റ്സിലൂടെയാണ്. തമിഴിലെ വിജയത്തിളക്കത്തിനു ശേഷം തിരിച്ചെത്തിയ നരേന് നായകനെന്ന നിലയില്‍ ഹിറ്റാക്കിയ ഒരു ചിത്രവും ക്രെഡിറ്റിലില്ല.
അച്ചുവിന്റെ അമ്മ എന്ന ചിത്രം വിജയമായിരുന്നെങ്കിലും ഈ ചിത്രത്തില്‍ ഉര്‍വശിയും മീരാ ജാസ്മിനും അവതരിപ്പിച്ച സ്ത്രീകഥാപാത്രങ്ങള്‍ക്കായിരുന്നു നരേന്റെ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം. മെഗാഹിറ്റായ ക്ലാസ് മേറ്റ്സ് ഒരു കൂട്ടായ്മയുടെ വിജയമായിരുന്നു.
നായകനെന്ന നിലയില്‍ ഒരു വിജയമൊരുക്കാന്‍ നരേന് കിട്ടിയ ആദ്യത്തെ അവസരം പന്തയക്കോഴിയിലാണ്. എം.എ.വേണു സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആക്ഷന്‍ ഹീറോ പരിവേഷമുള്ള കഥാപാത്രമായിരുന്നു നരേന്. തന്റെ വേഷം ഭംഗിയാക്കിയെങ്കിലും സൂപ്പര്‍താര ചിത്രങ്ങളുടെ ബഹളത്തിനിടയില്‍ പന്തയക്കോഴിക്ക് വിജയം നേടിയെടുക്കാനായില്ല.
അതിനു ശേഷം നരേന് ലഭിച്ച ചിത്രം ശ്യാമപ്രസാദിന്റെ ഒരേ കടലാണ്. മമ്മൂട്ടി നായകയായ ചിത്രത്തില്‍ നരേന് ഉപനായക വേഷമാണ്.
പന്തയക്കോഴിക്കു ശേഷം വീണ്ടും നായകനാവാനുള്ള അവസരം നരേനെ തേടിയെത്തിയിരിക്കുകയാണ്. നവാഗതനായ എബി എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് നരേന്‍ അവതരിപ്പിക്കുന്നത്.
ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, വിജയരാഘവന്‍, അനൂപ് മേനോന്‍, ബിജുകുട്ടന്‍, കൊച്ചുപ്രേമന്‍, അശ്വതി, വത്സലാ മേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം പി.സുകുമാര്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.


Click it and Unblock the Notifications