പരദേശി റംസാന് മാത്രം

By Staff

ചിത്രീകരണം പൂര്‍ത്തിയായെങ്കിലും മോഹന്‍ലാല്‍ നായകനായ പരദേശി റിലീസ് ചെയ്യുന്നത് റംസാന് മാത്രം. ചിത്രീകരണം നടന്നുവരുന്ന അലിഭായിയുടെ റിലീസിംഗ് ഓണത്തിന് നിശ്ചയിച്ചിരിക്കുമ്പോഴാണ് പരദേശി തിയേറ്ററുകളിലെത്തുന്നത് ഇനിയും മാസങ്ങള്‍ കഴിഞ്ഞുമതിയെന്ന് തീരുമാനിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ മറ്റൊരു ചിത്രമായ ആകാശഗോപുരം മാസങ്ങള്‍ക്കു മുമ്പേ ചിത്രീകരണം കഴിഞ്ഞതാണെങ്കിലും റിലീസിംഗ് തീയതി പ്രഖ്യാപിക്കുക പോലും ചെയ്തിട്ടില്ല. ആര്‍ട് സിനിമയുടെ ഗണത്തില്‍ പെടുത്താവുന്ന രണ്ടു ചിത്രങ്ങളായതു കൊണ്ടാണ് പരദേശിക്കും ആകാശഗോപുരത്തിനും ഈ ഗതി.

ഛോട്ടാ മുംബൈക്കു മുമ്പേ റിലീസ് പൂര്‍ത്തിയായ ചിത്രമാണ് ആകാശഗോപുരം. എന്നിട്ടും ചിത്രത്തിന്റെ റിലീസിംഗ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേ സമയം മോഹന്‍ലാലിന്റെ ഈയിടെ പൂര്‍ത്തിയായ ഹലോ ജൂലൈയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ചിത്രീകരണം നടന്നുവരുന്ന അലിഭായിയാണ് മോഹന്‍ലാലിന്റെ ഓണച്ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ പരദേശി അലിഭായിക്കും ശേഷം റംസാന് മാത്രമാവും തിയേറ്ററുകള്‍ കാണുക.

മോഹന്‍ലാല്‍ നായകനാവുന്ന ആര്‍ട് സിനിമകള്‍ തിയേറ്ററുകളിലെത്തിക്കുന്നതിനു ഏറെ വൈകുമ്പോള്‍ അത്തരം യാതൊരു പ്രശ്നങ്ങളും മമ്മൂട്ടി അഭിനയിക്കുന്ന ആര്‍ട്ട് പടങ്ങള്‍ക്കില്ല. ഈയിടെ പൂര്‍ത്തിയാക്കിയ മമ്മൂട്ടി നായകനായ ശ്യാമപ്രസാദ് ചിത്രം ഒരേ കടല്‍ ജൂലൈയില്‍ തിയേറ്ററുകളിലെത്തും. ജൂണില്‍ റിലീസിംഗ് തീരുമാനിച്ചിരുന്ന ഈ ചിത്രം മഴക്കാലമായതിനാലാണ് ഒരു മാസത്തിനു ശേഷം റിലീസിഗ് മതിയെന്ന് തീരുമാനിച്ചത്. ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രങ്ങള്‍ ആര്‍ട്ടെന്നോ കച്ചവടസിനിമയെന്നോ വ്യത്യാസമില്ലാതെ ഒന്നിനു പിറകെ ഒന്നായി തിയേറ്ററുകളിലെത്തുമ്പോഴാണ് മോഹന്‍ലാല്‍ നായകനായ ആര്‍ട്ട് സിനിമകള്‍ക്ക് തിയേറ്ററുകളിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നേരിടേണ്ടിവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X